Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോത്സവം 5 ന്

03 Oct 2024 20:19 IST

- WILSON MECHERY

Share News :


ചാലക്കുടി: സെൻട്രൽ സഹോദയയുടെ സിബിഎസ്ഇ അധ്യാപക കലോത്സവം 5 ന് ക്രസൻ്റ് പബ്ലിക് സ്‌കൂളിൽ വിവിധ വേദികളിലായി നടത്തും. ജില്ലയിലെ 40ലധികം വിദ്യാലയങ്ങളിൽ നിന്നായി 25 ഇനങ്ങളിൽ 700ലേറെ അധ്യാപകർ മേളയിൽ പങ്കെടുക്കും.

ശനിയാഴ്ച 9നു നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. തൃശൂർ സഹോദയ രക്ഷാധികാരി രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിക്കും. 5നു സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും നഗരസഭാധ്യക്ഷൻ എബി ജോർജ് നിർവഹിക്കും. ക്രസൻ്റ് എജുക്കേഷൻ സൊസൈറ്റി ചെയർമാൻ എം.കെ.അബ്‌ദുൽ റഹ്‌മാൻ അധ്യക്ഷത വഹിക്കുമെന്നു തൃശൂർ സഹോദയ പ്രസിഡൻ്റ് ഡോ. ജോർജ് കോലഞ്ചേരി, ട്രഷറർ ഫാ.പി.ജെ.വർഗീസ്, ജോയിന്റ് സെക്രട്ടറി എൻ.എം.ജോർജ്, ക്രസൻ്റ് എജുക്കേഷൻ സൊസൈറ്റി വൈസ് ചെയർമാൻ സി.എം.മുഹമ്മദ് ഹാറൂൺ, ജോയിൻ്റ് സെക്രട്ടറി ഷാഹുൽ പണിക്കവീട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‌ ഓഫ് സേ സ്റ്റേജ് മത്സരങ്ങൾ 28നു നടത്തിയിരുന്നു.

Follow us on :

More in Related News