Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ സി.അച്യുത മേനോൻ ഗവണ്മെൻ്റ് കോളേജ് നടത്തിയ അഖില കേരള മാത്തമാറ്റിക്സ് ഫെസ്റ്റ് യുക്ത 2025 സമാപിച്ചു

25 Feb 2025 21:04 IST

MUKUNDAN

Share News :

തൃശൂർ:സി.അച്യുത മേനോൻ ഗവണ്മെൻ്റ് കോളേജ് നടത്തിയ അഖില കേരള മാത്തമാറ്റിക്സ് ഫെസ്റ്റ് യുക്ത 2025 സമാപിച്ചു.വിജയികൾക്ക് കാഷ് അവാർഡുകളും,സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കേന്ദ്ര സംസ്കൃത സർവകലാശാല ഡയറക്ടർ പ്രൊഫ.കെ.കെ.ഷൈൻ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് മാധവ ഗണിത കേന്ദ്രവുമായി ചേർന്ന് നടത്തിയ അഖില കേരള പോസ്റ്റർ മത്സരത്തിൻ്റെ വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു.ദേശീയ ഫിലിം ക്രിറ്റിക്സ് അവാർഡ് ജേതാവ് പ്രൊഫ.ഐ.ഷണ്മുഖദാസ് മുഖ്യാതിഥിയായി.ഹ്രസ്വ ചലച്ചിത്ര മത്സരങ്ങളുടെ പ്രദർശനം നടന്നു.പ്രദീപ് നാരായണൻ സംവിധാനം ചെയ്ത ചൂട്ടുകളിയ്ക്ക് മികച്ച ചിത്രത്തിനുള്ള കാഷ് അവാർഡും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ലോക മാതൃഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി മലയാളത്തിൽ കൈയൊപ്പിട്ടുകൊണ്ട് പ്രൊഫ കെ.കെ.ഷൈൻ ആരംഭം കുറിച്ചു.മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കവിതാലാപനവും,ഗണിത വിഭാഗത്തിൻ്റെ ഭാഗമായി കടപയാദി സിഫർ മത്സരങ്ങളും നടന്നു.പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ.വിജയൻ,ഗണിത വിഭാഗം മേധാവി ഡോ.ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട്,ഫെസ്റ്റ് കോർഡിനേറ്റർ നവീൻ,കോളേജ്,യൂണിയൻ സെക്രട്ടറി ആദിത്യൻ രഘു,അസോസിയേഷൻ സെക്രട്ടറി ഗംഗ ബാബു,മലയാള വിഭാഗം മേധാവി ഡോ.ബി.കല,ഇംഗ്ലീഷ് വിഭാഗം അധ്യാപിക പി.കെ.റസീന,ഡോ. സുജേഷ്,സൂര്യ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News