Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2025 15:53 IST
Share News :
പീരുമേട്: ഗിന്നസ് ജേതാവ് നേഹ എസ് കൃഷ്ണന് ഉജ്ജ്വല ബാല്യ പുരസ്കാരം.കേരള സംസ്ഥാന വനിത-ശിശു വികസന വകുപ്പാണ് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കായി ഈ പുരസ്കാരം നൽകുന്നത്. പുരസ്കാരം ലഭിക്കുന്ന കുട്ടികൾക്ക് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും.
65 രാജ്യങ്ങളുടെ country calling codes ഒരു മിനിറ്റ് കൊണ്ട് പറഞ്ഞ് നേഹ ഗിന്നസ് നേടിയിരുന്നു.പത്തനംതിട്ട സ്വദേശിയായ
നേഹ. എസ്. കൃഷ്ണൻ അടൂർ തൂവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
2024 ജൂലൈ 28 ന് പീരുമേട് മരിയഗിരി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വെച്ചാണ് ഗിന്നസ് റെക്കോർഡ് ലഭിക്കാൻ ഇടയായ പ്രകടനം നടന്നത്.ഗിന്നസ് സുനിൽജോസഫ് മുഖ്യനിരിക്ഷകനായിരുന്നു. ക്രിസ്ബി ജോസഫ്,
ഗംഗ മോഹൻ എന്നിവർ നിരീക്ഷകരായും വിനിഷ കൃഷ്ണൻ, വിഷ്ണു .എൻ . കുമാർ എന്നിവർ ടൈം കീപ്പർമാരായും പ്രവർത്തിച്ചു.അനിഷ് സെബാസ്റ്റ്യൻ പ്രകടനം ക്യാമറയിൽ പകർത്തി.61 രാജ്യങ്ങളുടെ Country calling codes പറഞ്ഞു കൊണ്ട് 2024 മെയ് മാസത്തിൽ UAE സ്വദേശിനിയായ അമേയ പ്രതീഷ് സ്ഥാപിച്ച ഗിന്നസ് റെക്കോർഡ് ആണ് നേഹ മറികടന്നത്. കേരളത്തിൽ നിന്നുള്ള 96-ാം മത്തെ ഗിന്നസ് റെക്കോർഡ് ജേതാവും പത്തനംതിട്ട ജില്ലയിൽ നിന്ന് ഗിന്നസ് റെക്കോർഡ് ലഭിക്കുന്ന 7-ാം മത്തെ വ്യക്തിയും, കുട്ടികളിൽ ഒന്നാമത്തെ ആളുമാണ് നേഹ .
*നേട്ടങ്ങളുടെ തുടക്കം*
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഏഷ്യയിലെ രാജ്യങ്ങളുടെ പേരുകൾ (48 രാജ്യങ്ങൾ ) ആദ്യം പഠിച്ചത്. 17 സെക്കന്റുകൾ കൊണ്ട് 48 രാജ്യങ്ങളുടെ പേരുകൾ പറയാൻ കഴിഞ്ഞു. പിന്നീട് 195 രാജ്യങ്ങളുടെ പേരുകൾ പഠിച്ചു. യുണൈറ്റഡ് നേഷൻസ് അംഗീകരിച്ച 195 രാജ്യങ്ങളുടെ പേരുകൾ ഒരുമിനിറ്റ് 9 സെക്കന്റ് കൊണ്ട് പറയാൻ കഴിഞ്ഞു. ഇതിനു ശേഷമാണ്
ഓരോ രാജ്യങ്ങളുടെ
country calling codes പഠിക്കാൻ ആരംഭിക്കുന്നത്.
*പരാജയത്തിൽ നിന്ന് വിജയത്തിലേക്ക്*
2023 ൽ ഗിന്നസ് റെക്കോർഡിന വേണ്ടി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. പിന്നീട് 2024 July 28 നു വീണ്ടും ശ്രമിക്കുകയും ഗിന്നസ് റെക്കോർഡ് ലഭിക്കുകയും ചെയ്തു . 2024 ജൂലൈ മാസത്തിൽ നടന്ന പ്രകടനത്തിന്റെ ഫലം പുറത്തു വന്നത് 2025 ജനുവരി മാസത്തിലായിരുന്നു.
*ഗിന്നസിലേക്കെത്തിയ വഴി*
"ഗിന്നസ് റെക്കോർഡിനുടമയായ അശ്വിൻ വാഴുവേലിൽ ആണ് ഗിന്നസ് റെക്കോർഡിനെപ്പറ്റി പറഞ്ഞതും അതിനുവേണ്ടി പരിശ്രമിക്കാൻ എനിക്ക് വഴികാണിച്ചുതന്നതും. "നേഹ ഓർക്കുന്നു.
*മറ്റ് നേട്ടങ്ങൾ*
65 രാജ്യങ്ങളുടെ country calling codes ഒരു മിനിറ്റുകൊണ്ട് പറയുകയും അതിന് എനിക്ക്
URF WorldRecord 2023 ഇൽ ലഭിക്കുകയും ചെയ്തു.അഞ്ചു വയസുമുതൽ ഞാൻ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നുണ്ട്.അരങ്ങേറ്റം കഴിഞ്ഞത് മുതൽ സ്കൂൾ കലോത്സവങ്ങളിലും, മറ്റും, പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ഒപ്പം, സംഗീത പഠനവും,ചിത്രകലാപഠനവും കൊണ്ടുപോകുന്നുണ്ട്.ഇതിനുപുറമേ, കേരളത്തിന്റെ തനതു ആ യോധന കലയായ കളരിപ്പയറ്റും അഭ്യസിക്കുന്നുണ്ട്.
*കുടുംബം*
വൈക്കം പെരുമശ്ശേരി സ്വദേശിയായ പിതാവ് സനേഷ് കൃഷ്ണൻ കേരള ഗ്രാമീൺ ബാങ്കിലും അടൂർ തൂവയൂർ സ്വദേശിയായ അമ്മ പാർവ്വതി സൗത്ത് ഇന്ത്യൻ ബാങ്കിലും ആണ് ജോലി ചെയ്യുന്നത്.നേഹക്ക്ഒരുഅനിയത്തിയാണുള്ളത്. വേദ എസ് കൃഷ്ണൻ. തുവയൂർ ഇൻഫന്റ് ജീസസ് നഴ്സറി സ്കൂളിൽ യു കെ ജി വിദ്യാർത്ഥിനിയാണ്.
Follow us on :
More in Related News
Please select your location.