Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി നാസ്‌കോമുമായി ധാരണാപത്രം ഒപ്പുവച്ചു

13 Jun 2024 22:46 IST

ENLIGHT REPORTER KODAKARA

Share News :

സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി നാസ്‌കോമുമായി ധാരണാപത്രം ഒപ്പുവച്ചു

കൊടകര: ഫ്യൂച്ചര്‍ സ്‌കില്‍ പ്രൈം ഇനീഷ്യേറ്റീവിലൂടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി നാസ്‌കോമുമായി ധാരണാപത്രം ഒപ്പുവച്ചു. ഫ്യൂച്ചര്‍ സ്‌കില്‍ പ്രൈം സംരംഭത്തിന് കീഴിലുള്ള വിവിധ കോഴ്‌സുകളിലൂടെ വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റി അംഗങ്ങളുടെയും കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ സഹകരണം 200ലധികം ഇന്‍ഡസ്ട്രിപവര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കും. ഇത് പങ്കാളികളുടെ സാങ്കേതികവും തൊഴില്‍പരവുമായ കഴിവുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും.

ധാരണാപത്രം കൈമാറല്‍ ചടങ്ങില്‍ എസ്എസ്സി നാസ്‌കോമിലെ സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി ഡോ.ഉപ്മിത് സിംഗ്, മറ്റ് റീജിയണല്‍ മേധാവികള്‍ , സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയെ പ്രതിനിധീകരിച്ച് എച്ച്ആര്‍ ആന്‍ഡ് പ്ലേസ്‌മെന്റ് കോ ഓഡിനേറ്റര്‍ വിനി ജോസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ മണിശങ്കര്‍ എസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ.അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. നാസ്‌കോമുമായിട്ടുള്ള ഈ തന്ത്രപരമായ പങ്കാളിത്തം വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റികളെയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വ്യവസായത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യത്തോടെ സജ്ജരാക്കുവാനും, തുടര്‍ച്ചയായ പഠനത്തിന്റെയും നവീകരണത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും ലക്ഷ്യമിടുന്നു.


Follow us on :

More in Related News