Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16 അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിന് മെയ് 23,24 തിയ്യതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു

17 May 2024 19:30 IST

MUKUNDAN

Share News :

ഗുരുവായൂർ:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16

അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിന് മെയ് 23,24 തിയ്യതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.പ്രായപരിധി 2024 ജനുവരി ഒന്നിന് 20-40.യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾക്ക് വിധേയം.കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുമ്പേ ഉദ്യോഗാർത്ഥികൾ ഓഫീസിലെത്തണം.തസ്തികയും,ഒഴിവും,കൂടിക്കാഴ്ച സമയവും 


1.ബയോളജി (PGT)-ഒഴിവ് 1 മെയ് 23-ന് രാവിലെ 9 മണി

2.ഫിസിക്സ് (PGT )- ഒഴിവ് 1 മെയ് 23 രാവിലെ 9 മണി

3.സംസ്കൃതം (PRT )-ഒഴിവ് 2 മെയ് 23- രാവിലെ രാവിലെ 11 മണി

4.മാത്തമാറ്റിക്സ് (PRT)-ഒഴിവ് 1 മെയ് 23 രാവിലെ 11 മണി

5.ഇംഗ്ലീഷ് (PRT ) -ഒഴിവ് 2 മെയ് 24 രാവിലെ 9 മണി

6.മലയാളം (PRT) -ഒഴിവ് 1 മെയ് 24 രാവിലെ 9 മണി

7.ഹിന്ദി (PRT) -ഒഴിവ് 2 മെയ് 24 രാവിലെ 11 മണി

8.ഡ്രോയിങ്ങ് (PRT) -ഒഴിവ് 1 മെയ് 24 രാവിലെ 11 മണി

9.ഫിസിക്കൽ സയൻസ് (PRT) -ഒഴിവ് 1 മെയ് 23 ഉച്ചതിരിഞ്ഞ് 2 മണി

10.നാച്വുറൽ സയൻസ് (PRT) -ഒഴിവ് 1 മെയ് 23 ഉച്ചതിരിഞ്ഞ് 2 മണി

സ്കൂളിൽ ഒഴിവുള്ള ആയമാരുടെ മൂന്ന് താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മേയ് 24-ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും.ഏഴാം ക്ലാസ് ജയവും ഉയർന്ന ശാരീരിക ക്ഷമതയുമാണ് യോഗ്യത.പ്രായം18-36

സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും.ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും,സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുമ്പ് ഹാജരാകണം.വിശദ വിവരങ്ങൾക്ക് 0487-2556335 Extn 248,251.

https://guruvayurdevaswom.nic.in

വിശദ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കാം.









Follow us on :

More in Related News