Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ വാദിറഹ് മ ഇംഗ്ലീഷ് സ്ക്കൂളിന് നാബെറ്റ് അക്ര ഡിറ്റേഷൻ.

10 May 2024 11:53 IST

UNNICHEKKU .M

Share News :

മുക്കം: കൊടിയത്തൂർ വാദി റഹ് മ ഇംഗ്ലീഷ് സ്കൂളിന് നാബെറ്റ്  അക്രഡിറ്റേഷൻ ലഭിച്ചു. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിൽ സ്കൂളുകളുടെ ഗുണനിലവാരത്തെ അടിസ്ഥാനപ്പെടുത്തി നൽകപ്പെടുന്നതാണ് നാബെറ്റ് അക്രഡിറ്റേഷൻ. അക്കാദമികവും അക്കാദമികേതരവുമായ മുഴുവൻ പ്രക്രിയകളെയും വിലയിരുത്തിയാണ് അക്രഡിറ്റേഷൻ നൽകുന്നത്. 

2024 ഫെബ്രുവരി 8, 9 തിയതികളിലാണ് നാബെറ്റ് സംഘത്തിൻ്റെ പരിശോധന നടന്നത്. സ്കൂളിലെ 11, 12 ക്ലാ സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത യംങ്ങ് ലീഡർ പ്രോഗ്രാം ,കുട്ടികളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്നതിനു വേണ്ടി തയ്യാറാക്കിയ വാല്യു ചാർട്ട്, വിദ്യാർത്ഥികൾ നടത്തിയ റീച്ചൗട്ട് പ്രോഗ്രാമുകൾ, നേതൃത്വ ഗു ണങ്ങൾ

പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന വാദിടോക്ക്തുടങ്ങിയ ആശയങ്ങൾക്കാണ് പ്രശംസ ലഭിച്ചത്.കേരളത്തിൽ അംഗീകാരം ലഭിക്കുന്ന നാലാമത്തെ സ്കൂളാണ് ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയാ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന കൊടിയത്തൂർ വാദിറഹ്മ. 2003 ൽ സി. ബി. എസ്. ഇ അംഗീകാരം നേടിയ വാദിറഹ്മ കോഴിക്കോട് കേന്ദ്രമായ ഐ.ഇ.സി.ഐ. വിദ്യാ കൗൺസിലിൻ്റെ അസോസിയേറ്റ് സ്കൂളുകളിൽ ഒന്നാണ്.  


ദേശീയ വിദ്യാഭ്യാസ പദ്ധതിയ്ക്ക് അനുസൃതമായി സ്കൂളിൻ്റെ ഗുണമേൻമ ഉയർത്തി കൊണ്ടുവരികയും വിവരസമ്പദ് വ്യവസ്ഥയിൽ പങ്കാളികളാകാൻ പാകത്തിൽ സാങ്കേതികത്തികവുള്ളവരായി വിദ്യാർഥികളെ പരിശീലിപ്പിക്കുകയും വേണമെന്ന ചിന്തയിൽ നിന്നാണ് അക്രഡിറ്റേഷൻ വേണമെന്ന് വാദി റഹ്മ തീരുമാനിക്കുന്നത് എന്ന് സ്കൂൾ ഗവേണിങ് ബോഡി ചെയർമാൻ കെ. സി. സി. ഹുസൈൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത മുഴുവൻ അംഗങ്ങളേയും ഇസ്ലാഹിയ അസോസിയേഷനും വാദി റഹ്മ ഗവേണിംഗ് ബോഡിയും അഭിനന്ദിച്ചു.



ചിത്രം:കൊടിയത്തൂർ വാദി റഹ് മ ഇംഗ്ലീഷ് സ്കൂൾ.

Follow us on :

More in Related News