Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം; ബിരിയാണി കടക്കാരന്‍ അറസ്റ്റില്‍

28 Dec 2024 09:48 IST

Shafeek cn

Share News :

അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തില്‍ ജ്ഞാനശേഖരന്‍ (35) എന്നയാളെ കോട്ടൂര്‍പുരം ഓള്‍ വുമണ്‍ പോലീസ് അറസ്റ്റുചെയ്തു. ക്യാമ്പസിന് സമീപം ബിരിയാണി കട നടത്തുന്ന ആളാണ് ജ്ഞാനശേഖരന്‍.


സഹപാഠികളോടൊപ്പം പോകുകയായിരുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. ക്രിസ്മസ് ആഘോഷത്തിനായി വൈകീട്ട് കാംപസിലെത്തിയതായിരുന്നു. പുറത്തുനിന്ന് കാമ്പസില്‍ കടന്നയാള്‍ വിദ്യാര്‍ഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥിനി മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലും കൈയും ഒടിഞ്ഞ പ്രതിയെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പേരില്‍ കൊലപാതക ശ്രമം, കവര്‍ച്ച, സ്ത്രീകളെ ആക്രമിക്കല്‍ തുടങ്ങി ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സൈദാപ്പേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


Follow us on :

More in Related News