Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൗൺസിലിംങ്ങ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

13 Jun 2024 20:17 IST

UNNICHEKKU .M

Share News :


മുക്കം: സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർസി കമ്യൂണിറ്റി കോളേജ് 2024 ജൂലായ് സെഷനിലായി നടത്തുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ ഇൻ കൗൺസിലിംങ്ങ് സൈക്കോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും, ഡിപ്ലോമ കോഴ്സിന് ഒരു വർഷവുമാണ് കാലാവധി. സർട്ടിഫിക്കറ്റ് കോഴ്സിന് ചേരാൻ പ്ലസ് ടു അഥവാ തത്തുല്യം.18 വയസ്സിന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാവും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക https:/app. Srcc.in/register എന്ന ലിങ്കിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ജൂൺ 30 വരെയാണ് .ജില്ല പ0ന കേന്ദ്രമായ Human Resource Development Center, Balussary, Kozhikkode ' Ph No :9656284286/ 8281600321.

Follow us on :

More in Related News