Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 21:52 IST
Share News :
സലാല: തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം മാനവികതയുടെയും ഐക്യത്തിന്റെയും സന്ദേശം പകർന്നു നൽകി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെയും പ്രവാസി സമൂഹങ്ങളുടെയും സാന്നിധ്യം പരിപാടിയെ കൂടുതൽ ഉജ്ജ്വലമാക്കി.
റമദാൻ മാസത്തിന്റെ ആത്മീയ മഹത്വവും പരസ്പര സ്നേഹവും പങ്കുവെക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് വേദിയായി. ചടങ്ങിൽ ടിസയുടെ ഭാരവാഹികൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹ ഐക്യത്തിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
ഇഫ്താർ സംഗമത്തോടനുബന്ധിച്ച് സംഘടന പുറത്തിറക്കാനിരിക്കുന്ന സ്മരണികയുടെ പ്രഖ്യാപനവും നടത്തി. പ്രവാസജീവിതത്തിന്റെ ഓർമ്മകളും അനുഭവങ്ങളും രേഖപ്പെടുത്തുന്ന ഈ സ്മരണിക സമൂഹത്തിന് ഒരു വിലപ്പെട്ട രേഖയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സ്നേഹവും സൗഹൃദവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇത്തരം സംഗമങ്ങൾ സമൂഹ ഐക്യത്തിന് ശക്തി പകരുന്നതാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ്, ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് ,ഡോ.വി. എസ്.സുനിൽ, ഡോ: നിഷ്ത്താർ, സിനു മാഷ് എന്നിവർ സംസാരിച്ചു. സലാല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ദീപക് പാടാങ്കർ, സോഷ്യൽ ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് സിംഗ് , മറ്റ് സാമൂഹ്യ പ്രവർത്തകരായ ദിൽരാജ്, മണി കണ്ഠൻ ,ഷിജു ശശിധരൻ , കരുണൻ മാഷ് , ബാലചന്ദ്രൻ.കെ.സ്.,ഫിറോസ് റഹ്മാൻ, ശ്യാം മോഹൻ , സലിം സേട്ട് , അബ്ദുള്ള മുഹമ്മദ് , മൻസൂർ പട്ടാമ്പി, കെ.എ.റഹീം , ഹാഷിം, സിറാജ്, ഉസ്മാൻ , കബീർ കാളിയാക്കൽ, ഫഹീം തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.
ഇന്ത്യൻ സ്കൂളിൽ നടന്ന സംഗമത്തിന് ടിസ പ്രസിഡന്റ് ഷജീർ ഖാൻ, മറ്റു ഭാരവാഹികളായ ബൈജു തോമസ്, കൺവീനർ അബ്ദുൽ സലാം , കോ കൺവീനർ ഷാജി .പി.പി, ബിനു പിള്ള ,വിനോദ് , ബദർ , രാജേഷ് പട്ടോണ, ജോൺ, രേഷ്മ സിജോയ്, ഗായത്രി വിനോദ് , രാജി കെ രാജൻ, ഷൈനി രാജൻ,, നസ്രീൻ, സുമയ്യ സലാം , ഷൈമ റസ്സൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.