Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെന്റ് സെബാസ്റ്റ്യൻസ് കുറ്റിക്കാട് സ്കൂളിൽ ആദരവ് സംഘടിപ്പിച്ചു.

01 Jul 2024 18:38 IST

WILSON MECHERY

Share News :

കുറ്റിക്കാട്:

കുറ്റിക്കാട് നാലാം വാർഡ് മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം കൈവരിച്ച കുറ്റിക്കാട് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ആൻ്റോ മാസ്റ്ററെയും ഹൈസ്കൂളിലെ എച്ച് എം ജയ്സൺ മാസ്റ്ററെയും ആദരിച്ചു.ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിയാരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സ്മിത ജോയ് അധ്യക്ഷത വഹിച്ചു. പരിയാരം മണ്ഡലം പ്രസിഡണ്ട് ബെന്നി മാസ്റ്റർ,ഷിജി വർഗീസ്, റീന ജോസഫ്, ലിൻസൺ നടവരമ്പൻ, ജോർജ് തീതായി, ഡെന്നി മെമ്പർ, ജാൻസി ജോസ്, ജുവിൻ കല്ലേലി, ബീന പോളി എന്നിവർ സംസാരിച്ചു

Follow us on :

More in Related News