Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരക്കുറ്റി ജി എൽ പി എസിൽ വികസന പദ്ധതി കൾ ഉദ്ഘാടനം ചെയ്തു .

19 Aug 2024 10:41 IST

UNNICHEKKU .M

Share News :



മുക്കം: കാരക്കുറ്റി ഗവ.എൽ പി സ്കൂളിൽ വിവിധ വികസന പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവിലാണ് വിവിധ പദ്ധതികൾ നടപ്പാക്കിയത്. സ്കൂൾ ചുറ്റുമതിൽ പൂർത്തീകരണം, വാഷ് ഏരിയ നവീകരണം, കെട്ടിടം സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി ഗ്രിൽ ഡോറുകൾ, വരാന്ത കൈവരി നവീകരണം,കോണിക്കൂടിന് ഗ്രില്ല് നിർമ്മാണം എന്നിവയാണ് നടപ്പാക്കിയത്.

പദ്ധതികളുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, പ്രധാനാധ്യാപകൻ ജി.അബ്ദുൽ റഷീദ്,പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഉണ്ണി, പിടിഎ വൈസ് പ്രസിഡണ്ട് നൗഷാദ് കാരകുറ്റി എം പി ടി എ പ്രസിഡണ്ട് ഷാഹിദ, അഹമ്മദ് കുട്ടി പൂളക്കത്തൊടി , പി അഹമ്മദ്, ഗിരീഷ് കാരക്കുറ്റി, സഫിയ ടീച്ചർതുടങ്ങിയവർ സംസാരിച്ചു.

സ്കൂളിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ നിരവധിയായ പദ്ധതികളാണ് സ്കൂളിൽ

 നടപ്പാക്കിയത്. അഞ്ചര ലക്ഷം രൂപയുടെ ഹൈടെക് ടോയ്ലറ്റ്, കെട്ടിടത്തിലെ വയറിംഗ് ,വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമായി ഇൻവെർട്ടർ, ശിശു സൗഹൃദ ബെഞ്ചുകളും ഡസ്കുകളും, ലൈബ്രറിയിലേക്കാവശ്യമായ സാധനങ്ങൾ തുടങ്ങിയവയും ലഭ്യമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനായതിൽ സന്തോഷമുണ്ടന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഇനിയും പദ്ധതികൾ നടപ്പാക്കുമെന്നും വാർഡ് മെമ്പർ വി.ഷംലൂലത്ത് പറഞ്ഞു


ചിത്രം: കാരകുറ്റി ജി എൽ പി എസിൽ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ദിവ്യ ഷിബു നിർവഹിക്കുന്നു

Follow us on :

More in Related News