Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 10:29 IST
Share News :
മൂവാറ്റുപുഴ: ക്രിസ്മസിനെ വരവേൽക്കാൻ മൂവാറ്റുപുഴ നിർമല കോളജ് കൂട്ടായ്മയുടെ കൂറ്റൻ നക്ഷത്രം ഒരുക്കി യു. ആർ. എഫ് ഏഷ്യൻ റിക്കാർഡിൽ ഇടം പിടിച്ചു. നിർമല കോളജ് ഓട്ടോണമസിലെ 3000 കുട്ടികളും അധ്യാപകരും ജീവനക്കാരും ചേർന്നാണ് 55 അടി ഉയരവും 30 അടി വീതിയുമുള്ള പ്രകൃതി സൗഹൃദ പ്രതലത്തിൽ തങ്ങളുടെ ഫോട്ടോകൾ പതിച്ച നക്ഷത്രം നിർമിച്ചത്. ഒരുമയുടെയും സഹോദര്യത്തിൻ്റെയും സന്ദേശം നൽകി നിർമിച്ച നക്ഷത്രത്തിനാണ് കൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ ഏഷ്യൻ റിക്കാർഡ് നേടിയത്.
കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മടത്തി കണ്ടത്തിൽ യു.ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ കോളജ് മാനേജർ റവ. ഡോ. മോൺ. പയസ് മലേ കണ്ടത്തിൽ, പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ. കെ. കുര്യാക്കോസ്, ബർസർ ഫാ. പോൾ കളത്തൂർ ,മുൻപ്രിൻസിപ്പൽറവ.ഡോ. വിൻസൻ്റ് നെടുങ്ങാട് എന്നിവർ പ്രസംഗിച്ചു.വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഇമ്മാനുവൽ എ.ജെ,
ജിജി കെ ജോസഫ്, ഡോ
സോണി കുര്യാക്കോസ്,
ഡോ.അനു ജോസി ജോയ്, റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഡീൻ
പ്രൊഫ.ഷൈമോൻ ജോസഫ്, കോർപ്പറേറ്റ് റിലേഷൻസ് ആൻഡ് പ്ലേസ്‌മെൻ്റ് ഡീൻ വിനോദ് കെ വി, സ്റ്റുഡൻ്റ് അഫയേഴ്സ് ഡീൻ ഡോ
ഡിന്ന ജോൺസൺ, പ്ലേസ്‌മെൻ്റ് കോഓർഡിനേറ്റർ പ്രൊഫ
ഏബൽ ബാബു, പി.ആർ.ഒ എന്നിവർ ആശംസ അറിയിച്ചു.
രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ് ,അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥി പ്രതിനിധികൾ, പി ടി എ അംഗങ്ങൾ മുൻ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.