Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2023-24 വർഷത്തെ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

15 Jun 2024 18:05 IST

MUKUNDAN

Share News :

ചാവക്കാട്:2023-24 വർഷത്തെ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.ഗ്രാമാദരം 2024 നാമധേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തിലെ മുപ്പത്തിമൂന്നോളാം പേർ മുഴുവൻ വിഷങ്ങളിലും.ഈ വർഷം എപ്ലസ് നേടി.പരിപാടിയിൽ ലൈഫ് സ്കിൽ ട്രെയിനർ നൂറുദ്ധീൻ വിദ്യാർത്ഥികളുമായി സംവദിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി,മെമ്പർമാരായ പ്രസന്ന ചന്ദ്രൻ,ബോഷി ചാണാശ്ശേരി,റാഹില വഹാബ്,സുനിത പ്രസാദ്,സെക്രട്ടറി പി.വൈ.ഷാജിത എന്നിവർ സംസാരിച്ചു.പരിപാടിക്ക് വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ സ്വാഗതവും,അഡ്വ.മുഹമ്മദ് നാസിഫ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News