Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കാല രോഗ പ്രതിരോധ ബോധവത്കരണ ക്ലാസ്

18 Jul 2024 20:39 IST

Enlight News Desk

Share News :

പുതുശ്ശേരി: പുതുശ്ശേരി സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുതുശ്ശേരി എം ജി ഡി എം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും"എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ട്രൈനിംഗ് സെന്ററിന്റെ സഹകരണത്തോടെയായരുന്നു സെമിനാർ. ഷൈനി സാമുവൽ ഉദ്ഘാടനം ചെയ്തു.സീനിയർസിറ്റിസൺ ഫോറം പ്രസിഡന്റ് മാത്യു അധ്യക്ഷനായിരുന്നു. അവിര ചാക്കോ, സ്കൂൾ നല്ല പാഠം കോർഡിനേറ്റർ ഷിനു എൽസാ,എന്നിവർ പ്രസംഗിച്ചു.

ജലനിരപ്പ് അപകടകരമായി ഉയരുന്നു; സംസ്ഥാനത്തെ അഞ്ച് നദികളില്‍ യെല്ലോ അലെര്‍ട്ട്


മഴക്കാല രോഗങ്ങളായ ഡെങ്കു,എച്ച് വൺ,എൻ വൺ, എലിപ്പനി,കോളറ എന്നിങ്ങിനെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് പ്രൊഫ:ഡോ: സരിത സൂസൻ വർഗീസ് ക്ളാസ് നയിച്ചു. ശുചിത്വ കൈകഴുകലിൽ കുട്ടികൾക്ക് പരിശീലനവും നൽകി. ഡോ:റിയ ഡോ:റീമ, ഡോ:റെഹാൻ, ഡോ:വരുൺ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News