Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 21:28 IST
Share News :
മുക്കം: കളൻ തോട് എം ഇ.എസ് സി ബി എസ് ഇ സ്‌കൂൾസ് ടീച്ചേഴ്സ് സംഗമം "എത്തോസ് 2024 " പ്രൗഢമായി. എംഇഎസ് സ്കൂളുകളുടെ
മാതൃസ്ഥാപനമായ കളൻതോട് എം ഇ എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചത്.. ലോക അധ്യാപക ദിനത്തിൽ നടന്ന സംഗമം എംഇഎസ് ജനറൽ സെക്രട്ടറി കെ കെ കുഞ്ഞു മൊയ്തീൻ ഉദ്ഘാടനം ചെയ്തു.എംഇഎസ് എജുക്കേഷൻ ബോർഡ് ചെയർമാൻ ഡോ:കെ.പിഅബൂബക്കർ അധ്യക്ഷത വഹിച്ചു.എജുക്കേഷൻ ബോർഡ് ഡയറക്ടർ വി.എൻ ബാലകൃഷ്ണൻ
റിപ്പോർട്ട് അവതരിപ്പിച്ചു.എംഇഎസ് കേരള ട്രഷറർഒ.സി സലാഹുദ്ദീൻ , സെക്രട്ടറിമാരായ .വി.പി അബ്ദുറഹിമാൻ, സി.ടി സക്കീർ ഹുസൈൻ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുലത്തീഫ്, ബോർഡ് സെക്രട്ടറി കെ.എം ഡി മുഹമ്മദ്, ബോർഡ് ട്രഷറർ കെ മുഹമ്മദ് ഷാഫി ഹാജി,യൂത്ത് വിംഗ് പ്രസിഡണ്ട് ആർ.കെ ഷാഫി ,സ്കൂൾ ട്രഷറർ ഹസ്സൻ തിക്കോടിഎന്നിവർ സംസാരിച്ചു..
സ്കൂൾ അമ്പതാം വാർഷികത്തിന്റെ ഭാഗമായി പണികഴിപ്പിച്ച ഇൻഡോർ സ്റ്റേഡിയം,ഓട്ടോമാറ്റിക് ലോണ്ടറി , സോളാർ പാനൽ പ്രൊജക്റ്റ് ജനറൽ സെക്രട്ടറി കെ കെ കുഞ്ഞു മൊയ്തീനും,മോഡുലാർ കിച്ചൻ ഓട്ടോമാറ്റിക്ക് ബേക്കിങ് ഓവൺ എന്നിവ എം ഇ എസ് സെക്രട്ടറി പി പി അബ്ദുറഹിമാനും ഉദ്ഘാടനം ചെയ്തു.
വിവിധ സ്കൂളുകളിൽ നിന്നായി 10, 15, 20 ,25 ,30 വർഷങ്ങൾ സുത്യർഹമായ സേവനം പൂർത്തീകരിച്ച അധ്യാപകരെ ചടങ്ങിൽ വെച്ച് ആദരിച്ചു.സ്കൂൾ സെക്രട്ടറി എൻ കെ അബൂബക്കർ മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പാൾ രമേശ് കുമാർ സിഎസ് നന്ദിയും പറഞ്ഞു.
ചിത്രം: എം.ഇ.എസ് രാജാ റസിഡൻഷ്യൽ സ്കൂളിൻ സംഘടിപ്പിച്ച സി ബി എസ് ഇ സ്‌കൂൾസ് ടീച്ചേഴ്സ് സംഗമം "എത്തോസ് 2024 " എംഇഎസ് ജന: സെക്രട്ടറി കെ കെ കുഞ്ഞു മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.