Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടിന്റെ ഉത്സവമാക്കി അംഗനവാടി കെട്ടിടോദ്ഘാടനം

30 Apr 2025 21:55 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച 12-ാം വാർഡിലെ 14-ാം നമ്പർ സി.എച്ച്.മുഹമ്മദ് കോയ സ്മാരക അങ്കണവാടി കെട്ടിടം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷയായി.30 വർഷത്തെ അർഹമായ സേവനത്തിന് ശേഷം അംഗനവാടിയിൽ നിന്നും വിരമിക്കുന്ന മല്ലിക ടീച്ചറെ യോഗം ആദരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി,വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശുഭാജയൻ,മെമ്പർമാരായ അബ്ദുൽ ഗഫൂർ,മുഹമ്മദ് നാസിഫ്,ഐസിഡിഎസ് സൂപ്പർവൈസർ,എൽഎംസി അംഗങ്ങൾ,നാട്ടുകാർ,അംഗനവാടി വർക്കർമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


Follow us on :

More in Related News