Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ പേരകം എയുപി സ്കൂളിൽ പുതിയതായി നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം

19 Jan 2026 17:43 IST

MUKUNDAN

Share News :

ഗുരുവായൂർ:പേരകം എയുപി സ്കൂളിൽ പുതിയതായി നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവഹിച്ചു.ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു.എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്.വിദ്യാലയത്തിന്റെ 72-ആം വാർഷികവും,അധ്യാപക രക്ഷാകർതൃ ദിനവും നടന്നു.ഗുരുവായൂർ എസിപി സി.പ്രേമാനന്ദകൃഷ്ണൻ,രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി.എസ്.പ്രേമാനന്ദൻ എന്നിവർ മുഖാതിഥികളായി.എഇഒ വി.ബി.സിന്ധു മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ 30 വർഷത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക ടി.ജെ.ലീന മരിയക്ക് യാത്രയയപ്പ് നൽകി.വാർഡ് കൗൺസിലർ സാലി തോമസ്,സ്ക്കൂൾ മാനേജർ വി.ജി.വിനയവതി,പ്രധാനദ്ധ്യാപിക പി.ഇ.സവിത,നഗരസഭ എഇ വി.എസ്.സനൽ,കെ.വി.കബീർ, ജിൻസൻ മുട്ടത്ത്,എം.ടി.സംഗീത,പി.ബി.സിബി,കെ.ആർ.വാസന്തി,വി.പി.ഹരിത,എം.എം.അശ്വിൻ,എ.പി.ബിന്ദു,പി.എം.ഫബിത,യു.ചാരുത എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.










Follow us on :

More in Related News