Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ സൂഫി ഖവ്വാലി സംഗീത വിരുന്ന് സംഘടിപ്പിച്ചു

05 Oct 2024 09:05 IST

- ENLIGHT REPORTER KODAKARA

Share News :

സഹൃദയ കോളജില്‍ സൂഫി ഖവ്വാലി സംഗീത വിരുന്ന് സംഘടിപ്പിച്ചു


കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സൂഫി ഖവ്വാലി സംഗീതവിരുന്ന് സംഘടിപ്പിച്ചു. 

അന്യംനില്‍ക്കുന്ന കലാരൂപങ്ങളെ അവയുടെ തനിമ നിലനിര്‍ത്തി പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനായുള്ള സൊസൈറ്റി ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ് യൂത്ത് (സ്പിക്മാകെ) നടത്തിയ അവതരണത്തില്‍ ഉര്‍ദുഭാഷയിലെ സൂഫി പാരമ്പര്യത്തിലുള്ള ഗസലുകളാണ് പരമ്പരാഗത വാദ്യങ്ങളോടൊപ്പം ആലപിച്ചത്. ന്യൂദല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയില്‍നിന്നുള്ള സൂഫി സംഗീതജ്ഞരായ നിസാമി സുല്‍ത്താന്‍ജി സഹോദര•ാരാണ് സൂഫി ഖവാലി അവതരിപ്പിച്ചത്. .തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഗായകസംഘത്തെ ആദരിച്ചു. സഹൃദയ കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫിസര്‍ ഫാ. ആന്റോ വട്ടോലി,  കോ ഓഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം ഡീന്‍ പ്രഫ.വി.ജെ തോമസ് , കോളജിലെ സപ്തസദസ്സ് ഭാരവാഹികളായ വി.കെ.ഷിജി,ഷീന സാറാ വിന്നി, നീതുനാസര്‍ എന്നിവര്‍ സംബന്ധിച്ചു


Follow us on :

More in Related News