Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 20:50 IST
Share News :
മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് &സയൻസ് കോളേജിൽ ബിരുദസമർപ്പണവും സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് നിർവ്വഹിച്ചു. ദേവമാത വിദ്യാഭ്യാസ കൗൺസിലർ ഫാദർ സന്തോഷ് മുണ്ടൻമാണി CMI,അധ്യക്ഷനായിരുന്നു. കോളേജ് മാനേജർ ഫാദർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ബിരുദധാരികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ജോളി. ഇ.ജെ.ബിരുദസത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭവനരഹിത വിദ്യാർഥിക്ക് നിർമ്മിച്ചുനൽകുന്ന ജൂബിലി ഭവനത്തിനുളളസൗജന്യ സ്ഥലത്തിന്റെ ആധാരം പാട്രിക് തൊമ്മാനയിൽനിന്നും ജസ്റ്റീസ് കുര്യൻ ജോസഫ് സ്വീകരിച്ച് മാനേജർക്ക് കൈമാറി. കോളേജ് ബർസാർ ഫാദർ. മെജോ ജോണി, പി.ടി.ഡബ്ളിയു. എ. പ്രസിഡണ്ട് അഡ്വ.പോളി ആന്റണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആൽവിൻ ഷാജു മറുപടി പ്രസംഗം നടത്തി. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്ന അമ്പത് ഫലവൃക്ഷങ്ങളിൽ മൂന്നെണ്ണത്തിന്റെ നടീൽകർമ്മം ജസ്റ്റീസ് കുര്യൻ ജോസഥ്, ഫാദർ സന്തോഷ് മുണ്ടൻ മാണി, ഫാദർ ജേക്കബ് ഞെരീഞ്ഞാമ്പിള്ളി എന്നിവർ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ജോളി.ഇ. ജെ. സ്വാഗതവും കൺവീനർ അൽഫോൻസ ഇ.കെ.നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.