Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

04 May 2024 07:37 IST

enlight media

Share News :

കോഴിക്കോട് : എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ജേര്‍ണലിസം, ഫിസിക്സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ ഡി ഉള്‍പ്പെടെയുള്ള ബയോഡാറ്റ എന്നിവ മെയ് 13ന് വൈകീട്ട് മൂന്ന് മണിക്കകം eknmgovtcollege@yahoo.com എന്ന ഇമെയിലില്‍ അയക്കണം. ഇന്റര്‍വ്യൂ തിയതി പിന്നീട് അറിയിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/പിഎച്ച്ഡി ആണ് യോഗ്യത. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിവരങ്ങള്‍ക്ക്: 0467-2245833, 9188900213.

Follow us on :

More in Related News