Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ എന്‍ജി.കോളജ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിളക്ക് ദേശീയ സംരംഭക വികസന ഫൗണ്ടേഷന്റെ മികച്ച അധ്യാപക പുരസ്‌കാരം

25 Mar 2025 22:10 IST

കൊടകര വാര്‍ത്തകള്‍

Share News :


കൊടകര: ദേശീയ സംരംഭക വികസന ഫൗണ്ടേഷന്‍ നല്‍കുന്ന മികച്ച അധ്യാപകനുള്ള പുരസ്‌കാരത്തിന്  

സഹൃദയ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി കോളജ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള അര്‍ഹനായി. ഡോ. കുരുവിളയുടെ മികച്ച നേട്ടങ്ങള്‍ വിദ്യാഭ്യാസ യോഗ്യത, അനുഭവസമ്പത്ത്, സമൂഹത്തോടുള്ള പ്രതിബദ്ധതയുള്ള ഗവേഷണം, പുരസ്‌കാരങ്ങളും അംഗീകാരങ്ങളും, നിര്‍മ്മാണ എന്‍നീയറിംഗില്‍ സേവനങ്ങള്‍, സഹപാഠ്യേതര പ്രവര്‍ത്തനങ്ങളും സ്ഥാപന വികസന പ്രവര്‍ത്തനങ്ങളും, നെറ്റ്‌വര്‍ക്കിങ്ങും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. 38ാമത് ഗ്ലോബല്‍ കോണ്‍ക്ലേവ് ഓണ്‍ സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്ഇന്റഗ്രേറ്റഡ് നാഷണല്‍ അവാര്‍ഡ്‌സ് പരിപാടിയില്‍ ഡോ.നിക്‌സനെ ആദരിച്ചു.


Follow us on :

More in Related News