Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

മാവൂർ ഗവ. ഹയർെ സെക്കണ്ടറി സ്കൂളിൽ നിരന്തര ഗൃഹസന്ദർശന പദ്ധതി തുടങ്ങി.

08 Jul 2024 22:27 IST

UNNICHEKKU .M

Share News :

മുക്കം:മാവൂർ ഗവ. ഹയർ സെ ക്കണ്ടറിസ്കൂളിൻ്റെ തനതു പദ്ധതിയായ നിരന്തരം ഗൃഹ സന്ദർശന പദ്ധതി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയുടെയും  സാമൂഹികവും സാമ്പത്തികവുമായ സാഹചര്യം മനസ്സിലാക്കുന്നതിന് വേണ്ടി അവരുടെ വീടുകൾ സന്ദർശിച്ച് കുട്ടിയെ അറിയുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ നടത്തുന്ന തനത് പദ്ധതിയാണ് നിരന്തരം ഗൃഹസന്ദർശനം.

പത്താം ക്ലാസ് വിദ്യാർത്ഥിയായ എളുമ്പിലാം കുഴി പ്രമോദിന്റെ മകൻ ആകാശ് പ്രഭാകറിന്റെ വീട്ടിൽ വച്ചാണ് ഈ വർഷത്തെ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജ ,പി ടി എ പ്രസിഡൻറ് സുരേഷ് പുതുക്കുടി, ഹെഡ്മാസ്റ്റർ സുമേഷ്, അധ്യാപകരായ അബ്ബാസ് , മധുസൂദനൻ , നജീബ് ,ലേഖ ,ബിഷർ അമീൻ ,വിനോദ് നിതീഷ് എം, ഷാഹിദുൾ ഹഖ്, നിധീഷ് സി എം ,പി ടി എ പ്രതിനിധികളായ രാമദാസ് ,ഹരീഷ് എന്നിവർ പങ്കെടുത്തു .

Follow us on :

More in Related News