Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 17:15 IST
Share News :
നായരങ്ങാടി:
നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തിന്റെ സമാപനം ഐവി ദാസ് ദിനത്തിൽ നടത്തിയ കലാസംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഡി ബാഹുലേയന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന ഡേവീസ് ഉൽഘാടനം ചെയ്തു. വായനപക്ഷാചരണ സന്ദേശം എം ആർ എസ് അദ്ധ്യാപിക രമണി രാജൻ നിർവഹിച്ചു
ഗായകനും സംഗീത സംവിധായകനുമായ സുധീർ സുബ്രഹ്മണ്യൻ, ഡാൻസ് അധ്യാപകൻ ആർഎൽ വി സുഭാഷ് പന്തളം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ലൈബ്രറി നേതൃസമിതി കൺവീനർ അഡ്വ സിന്ധു അനിൽകുമാർ ആശംസകൾ അർപ്പിച്ചു
വജ്ര ജൂബിലി ഫെല്ലോഷിപ്പ് അദ്ധ്യാപകരായ ശ്രീജിത്ത് ( കഥകളി) ശന്തനു അനിൽ( മ്യൂറൽ പെയിന്റിംഗ് ) അപ്സര സുരേഷ്( പെയിന്റിംഗ് ) നിമിഷ കുമാർ ( നാടൻ പാട്ട് ) എന്നിവർ വിദ്യാർത്ഥികൾ ഒരുമിച്ച്നാടൻപാട്ട്, കഥകളി,ചിത്രപ്രദർശനം എന്നിവയുടെ ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു വായനശാല പ്രസിഡന്റ് ടി എ ഷാജി സ്വാഗതവും സെക്രട്ടറി ആന്റു കല്ലേലി നന്ദിയും രേഖപ്പെടുത്തി
Follow us on :
Tags:
More in Related News
Please select your location.