Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവാർഡ് വിതരണവും,കരിയർ ഗൈഡൻസ് ക്ലാസും നടന്നു

21 May 2024 18:03 IST

MUKUNDAN

Share News :

പുന്നയൂർ:വാർഡ്‌ മെമ്പർ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ പദ്ധതിയായ "ഇൻസ്‌പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ"ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും,കരിയർ ഗൈഡൻസ് ക്ലാസ്സും തൃശൂർ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിൽപറമ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.പ്രമുഖ മെന്ററും,സിജി( സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ )സീനിയർ കരിയർ കൗൺസിലറുമായ റാഫി പൊന്നാനി ക്ലാസ് നയിച്ചു.രണ്ടായിരത്തി ഇരുപത്തൊന്നിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി അവാർഡ് വിതരണം,കരിയർ ഗൈഡൻസ്,മോട്ടിവേഷൻ ക്ലാസ്,അഡ്മിഷൻ ഹെല്പ് ഡസ്ക് എന്നിവയാണ് നടന്നുവരുന്നത്.പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.ഹസ്സൻ,മഹല്ല് പ്രസിഡന്റ് എ.എം.അലാവുദ്ദീൻ 

ജി.എഫ്.യു.പി സ്കൂൾ പ്രധാനധ്യാപിക സുനിത മേപ്പുറത്ത്,എം.പി.ഇഖ്ബാൽ മാസ്റ്റർ,പി.എം.ഹൈദരലി,പി.എ.നസീർ,ടി.കെ.ഖാദർ,റാഫി മാലിക്കുളം,ടി.എ.അയിഷ,ടി.കെ.താഹിർ,ഹുസൈൻ എടയൂർ എന്നിവർ സംസാരിച്ചു.കെ.ബി.ബാദുഷ സ്വാഗതവും,എം.എ.ഷഹ്സാദ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News