Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയിൽ ഒന്നാമതെത്തി ചക്കാലക്കൽ എച്ച്.എസ്.എസ്

09 May 2025 18:13 IST

NewsDelivery

Share News :

മടവൂർ :-എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ജില്ലയിൽ ഏറ്റവും മികച്ച വിജയം നേടി.

ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും 216 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയെടുക്കുകയും ചെയ്ത സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തു മൂന്നാം സ്ഥാനവും നേടി.പരീക്ഷ എഴുതിയ 1067 വിദ്യാർത്ഥികളിൽ 1065പേരെ വിജയിപ്പിച്ചാണ് സ്കൂൾ ഈ സുവർണ നേട്ടം സ്വന്തമാക്കിയത്.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും പി ടി എ യും മാനേജ്മെന്റും അനുമോദിച്ചു.പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി , മാനേജർ പി കെ സുലൈമാൻ , ഹെഡ്മാസ്റ്റർ ടി കെ ശാന്തകുമാർ , പ്രിൻസിപ്പാൾ എം സിറാജുദീൻ ,വി സി റിയാസ് ഖാൻ ,പി പി മനോഹരൻ , എൻ കെ ഷാജി ,കെ സുനീറ മുനീർ പുതുക്കുടി എന്നിവർ സംസാരിച്ചു

Follow us on :

More in Related News