Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ കമാന്‍ഡോ കിഡ്‌സിന്റെ പാസിങ് ഔട്ട് പരേഡ്

03 Apr 2024 20:28 IST

ENLIGHT REPORTER KODAKARA

Share News :


 

കൊടകര : ആലത്തൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടപ്പാക്കി വരുന്ന കമാന്‍ഡോ കിഡ്‌സ് പദ്ധതിയിലെ രണ്ടാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ചു. കൊടകര പൊലീസ് എസ്.ഐ എ.കെ.സാജന്‍ സല്യൂട്ട് സ്വീകരിച്ചു. കമാന്‍ഡോ കിഡ്‌സിന് സര്‍ട്ടിഫിക്കറ്റുകളും മെഡലും ചടങ്ങില്‍ സമ്മാനിച്ചു. കൊടകര എ.എസ്.ഐ ജ്യോതിലക്ഷ്മി, പറപ്പൂക്കര പഞ്ചായത്ത് അംഗം ടി. കെ. സതീശന്‍, പരിശീലകന്‍ ശിവദാസന്‍ കോടിയത്ത്, പി.ടി.എ. പ്രസിഡന്റ് പി.എസ്.സുനില്‍, എം.പി.ടി.എ പ്രസിഡന്റ് സുമി ബൈജു, പ്രധാനധ്യാപകന്‍ എന്‍.എസ്.സന്തോഷ് ബാബു, കമാന്‍ഡോ കിഡ്‌സ് നോഡല്‍ ഓഫിസര്‍ സി. ജി. അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളില്‍ അച്ചടക്കവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച കമാന്‍ഡജോ കിഡ്‌സ് പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ വിദ്യാലയമാണ് ആലത്തൂര്‍ എ.എല്‍.പി.എസ്

Follow us on :

More in Related News