Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കില്‍ സെന്റര്‍ കോ ഓഡിനേറ്റര്‍ തസ്തികകളില്‍ ഒഴിവ്

08 Oct 2024 22:05 IST

- ENLIGHT REPORTER KODAKARA

Share News :

സ്‌കില്‍ സെന്റര്‍ കോ ഓഡിനേറ്റര്‍ തസ്തികകളില്‍ ഒഴിവ് 



സമഗ്രശിക്ഷ കേരളം തൃശൂര്‍ ജില്ല പ്രോജക്ട് ഓഫിസിനു കീഴിലെ കൊടകര, അന്തിക്കാട്, ചാലക്കുടി,ചാവക്കാട്,ചേര്‍പ്പ്,ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂര്‍, മാള ,മതിലകം,മുല്ലശേരി,ഒല്ലൂക്കര,പഴയന്നൂര്‍,തളിക്കുളം,വെള്ളാങ്കല്ലൂര്‍ ,വടക്കാഞ്ചേരി, യു.ആര്‍.സി തൃശൂര്‍ ബി.ആര്‍.സികള്‍ക്കു കീഴിലെ  സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സ്‌കില്‍ സെന്റര്‍ കോ ഓഡിനേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. 20നും 35നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. യോഗ്യത: എം.ബി.എ അല്ലെങ്കില്‍ എം.എസ്.ഡബ്ലിയു അല്ലെങ്കില്‍ ബി.എസ്‌സി അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ മാസം 15നകം തൃശൂര്‍ പാലസ് റോഡിലെ ജി.എം.ബി.എച്ച്.എസ്.എസ് കോമ്പാണ്ടിലുള്ള എസ്.എസ്.കെ ജില്ല പ്രോജക്ട് കോ ഓഡിനേറ്ററുടെ ഓഫിസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍ 0487-2323841


Follow us on :

More in Related News