Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള ആൻഡ് കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ 28,29 തിയ്യതികളിൽ...

25 Oct 2025 22:53 IST

MUKUNDAN

Share News :

ചാവക്കാട്:തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള ആൻഡ് കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ 28,29 തിയ്യതികളിൽ ചാവക്കാടും,ഗുരുവായൂരുമായി നടക്കും.മേളയുടെ ഉദ്ഘാടനം എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂരിൽ വെച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് നിർവഹിക്കും.എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് മുഖ്യാതിഥിയാവും.മേളയുടെ സമാപന സമ്മേളനം മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്യും.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് സമ്മാനദാനം നിർവഹിക്കും.ഗണിതശാസ്ത്രമേള എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ(എച്ച്എസ് ബ്ലോക്ക്),ഐടി മേള എൽ എഫ് സി ജി എച്ച് എസ് എസ്(എച്ച്എസ്എസ് ബ്ലോക്ക്),സാമൂഹ്യശാസ്ത്രമേള എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ,ശാസ്ത്രമേള എം ആർ ആർ എം എച്ച്എസ്എസ് ചാവക്കാട്,പ്രവർത്തി പരിചയമേള ശ്രീകൃഷ്ണ എച്ച്എസ്എസ് ഗുരുവായൂർ,കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ ജിഎച്ച്എസ്എസ് ചാവക്കാട് എന്നിവിടങ്ങളിൽ നടക്കും.കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിൽ 52 സ്കൂളുകളിൽ നിന്നായി 500 ഓളം കുട്ടികൾ പങ്കെടുക്കുകയും 60 സ്റ്റാളുകളിൽ പ്രദർശനവും വില്പനയും ഉണ്ടാകും.19 ഇനങ്ങളിൽ തൊഴിൽ നൈപുണികളുടെ മത്സരങ്ങളും,വിനോദങ്ങളും കരിയർ ഫെസ്റ്റും ഉണ്ടാകും.മേളയിൽ ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കും.പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും എസ്കോർട്ടിങ് ടീച്ചർമാർക്കും ഭക്ഷണം സൗജന്യമാണ്.

Follow us on :

More in Related News