Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതി മുക്കം നഗരസഭയിൽ തുടങ്ങി.

08 Jul 2024 16:18 IST

UNNICHEKKU .M

Share News :

അതിഥിത്തൊഴിലാ ളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. കോഴിക്കോട് ജില്ലയിൽ സംസ്ഥാനത്തു തന്നെ പൈലറ്റ് പ്രോജക്ട് ആയിട്ടാണ് മുക്കത്ത് പരിപാടി നടപ്പാക്കുന്നത്. 517 അതിഥി തൊഴിലാളികളാണ് മുക്കം നഗരസഭയിൽ വിവിധ കേന്ദ്രങ്ങളിലായി വസിക്കുന്നത്. അവരുടെ ആവാസകേന്ദ്രത്തിൽ ചെന്ന് അവരെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന പദ്ധതിയാണ് ചങ്ങാതി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി ഉദ്ഘാടനം ചെയ്തുവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ അധ്യക്ഷത വഹിച്ചു.. സാക്ഷരത ജില്ലാ കോഡിനേറ്റർ അനീഷ് നോടൽ പ്രേരക് , സുജന്ത പ്രേരക് ജീജ, ഇൻസ്ട്രക്ടർമാരായ നാരായണൻ ബാബുരാജ് ,ദിനേശ്, അസൈൻ, കുഞ്ഞിരായിൻ ബാബുരാജ്, രമണി എന്നിവർ സംസാരിച്ചു

Follow us on :

More in Related News