Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 19:51 IST
Share News :
മേപ്പയ്യൂർ: വരും തലമുറയ്ക്ക് ദിശാബോധം നൽകുന്നത് ദൈവമാർഗത്തിലുള്ള പുണ്യകർമ്മമാണെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട്
ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു.വിദ്യാഭ്യാസം മനുഷ്യർക്ക് ഉന്നതമായ സംസ്കാരവും തൊഴിൽ പരിശീലനവും ലഭ്യമാക്കാൻ ഉതകുന്നതാവണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.അധ്യാപകൻ പ്രവാചകനോടടുത്ത വ്യക്തിത്വം ആണെന്ന് ഈജിപ്ഷ്യൻ കവി അഹമ്മദ് ഷൗക്കി പാടിയത് ഈ അർത്ഥത്തിലാണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു..വർഗീയതയും വിഭാഗീയതയും ഇല്ലാത്ത ഏക മാനവികതയുടെ പ്രചാരകരായ പൗരന്മാരെ വളർത്തിയെടുക്കാൻ അധ്യാപകർ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജാതിയോ മതമോ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളോ ഭാഷയോ വർണ്ണമോ മനുഷ്യരെ തമ്മിൽ വേർതിരിക്കാൻ പാടില്ല.ധർമ്മനിഷ്ഠയുള്ളവരുടെ സേവനങ്ങൾ ഏത് മേഖലയിലാ
യാലും മനുഷ്യർക്ക് ഉപകാരപ്പെടും.
സരസ്വതി ക്ഷേത്രമെന്നും പള്ളിക്കൂടം എന്നും വിദ്യാലയങ്ങളെ കുറിച്ച് പറയുന്നത് അതിൻറെ പരിശുദ്ധിയും മഹത്വവും വെളിപ്പെടുത്തുന്നതാ
ണെന്നും അദ്ദേഹം ഓർമിപിച്ചു.
മേപ്പയൂർ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ത്രിദിന ടീച്ചേഴ്സ് ഓറിയന്റേഷൻ പ്രോഗ്രാമിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പയൂർ സലഫി അസോസിയേഷൻ ജനറൽ സെക്രട്ടറി എ. വി. അബ്ദുള്ള അധ്യക്ഷനാ യിരുന്നു.സെക്രട്ടറി എ.പി. അസീസ് മാസ്റ്റർ
വിശദീകരണം നടത്തി. കാലടി
സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ ജെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
സലഫിയ അറബി കോളേജ് പ്രിൻസിപ്പൽ ഡോ. ഫസലുള്ള ,എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ എ.എം അബ്ദുസ്സലാം,
സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ പ്രിൻസിപ്പൽ എ. അജയ്കുമാർ,സലഫി ഐ ടി ഐ പ്രിൻസിപ്പൽ പി.എം.റഷീദ് എന്നിവർ സംസാരിച്ചു.അസോസിയേഷൻ സെക്രട്ടറി ഗുലാം മുഹമ്മദ് സ്വാഗത പ്രഭാഷണം നടത്തിയ യോഗത്തിന് അഡ്വ: പി. കുഞ്ഞി മൊയ്തീൻ നന്ദി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമിൽ ഡോ.വി.എൽ. ലജീഷ് , ഡോ.സി. നൗഫൽ , ഡോ. നുഐമാൻ,ഡോ.പി.എ. ബേബി ഷാരി ,ഡോ. ആർ. കെ. സതീഷ്, പി. കെ. അബ്ദുല്ല, അജിത് ജോൺ കെ എ എസ് ,കണ്ടോത്ത് അബൂബക്കർ ഹാജി, കായലാട്ട് അബ്ദുറഹിമാൻ ,
കെ. വി. അബ്ദുറഹ്മാൻ,
ടി.പി. മൊയ്തു , ആർ.അബ്ദുൽ കരീം, സി. കെ. ഹസ്സൻ, ഡോ. വിജയൻ ,കെ. കെ. കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുക്കും
Follow us on :
Tags:
More in Related News
Please select your location.