Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 13:23 IST
Share News :
ചാലക്കുടി:
ചാലക്കുടിയുടെ വിദ്യാഭ്യാസരംഗത്ത് കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ആരംഭിച്ച വിജ്ഞാനയാത്ര 5 പതിറ്റാണ്ട് പിന്നിട്ട്് ഈ വര്‍ഷം സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നു.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 2024 ആഗസ്റ്റ് 13ന് ചാലക്കുടി എം.പി. ബെന്നി ബെഹനാന്‍ നിര്‍വ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗോള്‍ഡന്‍ ജൂബിലി കാര്‍മല്‍ കിന്റര്‍ഗാര്‍ട്ടന്‍ ബ്ലോക്ക്, അധ്യാപക-അനധ്യാപകരുടേയും വിരമിച്ച അധ്യാപക-അനധ്യാപകരുടേയും സ്‌നേഹസംഗമം, ലഹരി വിരുദ്ധ സന്ദേശം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗോള്‍ഡന്‍ ജൂബിലി വിളംബര ജാഥ, ഉപജില്ല-റവന്യുജില്ലാതല മത്സരങ്ങള്‍, ഫാ. ഗബ്രിയേല്‍ സ്മാരക സെമിനാര്‍ മത്സരം, ചാവറോത്സവ് - അസ്സോസ്സിയേറ്റ്‌സ് ഓഫ് കാര്‍മലിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കുള്ള കലാമത്സരങ്ങള്‍, ഉപജില്ലാതല കിഡ്‌സ് ഫെസ്റ്റ്, ഫാ. ജോസ് സെയില്‍സ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, മെഗാ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം, രക്ഷാകര്‍ത്തൃസംഗമം, ഫാ. ജോസ് സെയില്‍സ് മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം, അഭ്യുദയകാംക്ഷികളുടെ സ്‌നേഹസംഗമം, കാര്‍മല്‍ സ്‌കൂളിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തക പ്രകാശനം, സ്മരണിക പ്രകാശനം, വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം, വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ഡയാലിസിസ് രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം, സ്‌കൂളിന്റെ മുന്‍വശത്തുള്ള ബസ് സ്റ്റോപ്പുകളുടെ നവീകരണം, സ്‌നേഹഭവനം - കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഭവന നിര്‍മ്മാണപദ്ധതി എന്നിവ ജൂബിലിവര്‍ഷ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ട്ടന്‍ കോംപ്ലക്‌സ് ഗോള്‍ഡന്‍ ജൂബിലി സ്മാരക കെട്ടിടമാണ്. കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മ്മം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് നന്തിക്കര സി.എം.ഐ. നിര്‍വ്വഹിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ ബ്ലോക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 സെപ്തംബര്‍ 23ന് റവന്യൂവകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു.
സുവര്‍ണ്ണ ജൂബിലി സമാപനം ദ്വിദിന പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2025 ജനുവരി 9 ന് വിദ്യാര്‍ത്ഥികളടെ കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും സ്‌ക്കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്‍ ഐ.പി.എസ്. മുഖ്യാതിഥി ആയിരിക്കും. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് നന്തിക്കര സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തും. മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സാജു മാത്യു വടക്കുംപാടന്‍ സി.എം.ഐ., ഇരിങ്ങാലക്കുട ഡി.ഇ.ഒ, ഷൈല ടി, ചാലക്കുടി എ.ഇ.ഒ. നിഷ പി.ബി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
10-ാം തിയ്യതി നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ദേശിയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര നിര്‍വ്വഹിക്കും. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരിക്കും പ്രസ്തുത ചടങ്ങിലെ മുഖ്യാതിഥി. സി.എം.ഐ. വികാര്‍ ജനറല്‍ ഫാ. ജോസി താമരശ്ശേരി മുഖ്യപ്രഭാഷകനായിരിക്കും. ദേവമാതാ പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍. ഫാ. സന്തോഷ് മുണ്ടന്‍മാണി അനുഗ്രഹപ്രഭാഷണം നടത്തും. സ്‌കൂളിന്റെ മുന്‍വശത്തുള്ള പുതുക്കിപ്പണിത ബസ് സ്റ്റോപ്പുകളുടെ ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാന്‍ നിര്‍വ്വഹിക്കും. ഗോള്‍ഡന്‍ ജൂബിലി സോവനീര്‍ പ്രകാശനകര്‍മ്മം ചാലക്കുടി എം.എല്‍.എ. ടി.ജെ. സനീഷ്‌കുമാര്‍ ജോസഫും കാര്‍മല്‍ ചരിത്രപുസ്തകത്തിന്റെ പ്രകാശനം ദേവമാതാ പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡേവീസ് കാവുങ്കലും, ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റ് വിതരണം ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ്ജും നിര്‍വ്വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് താണിക്കല്‍ സി.എം.ഐ. സ്വാഗതം ആശംസിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ റവ. ഫാ. യേശുദാസ് ചുങ്കത്ത് സി.എം.ഐ, പി.ടി.ഡബ്ല്യു.എ. പ്രസിഡന്റ് അഡ്വ. കെ.എസ്. സുഗതന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി എന്‍.ജെ. നന്ദി രേഖപ്പെടുത്തും. അഭ്യുദയകാംക്ഷി പ്രതിനിധികളായ പ്രൊഫ. കൃഷ്ണകുമാര്‍, അഡ്വ. പി.ഐ. മാത്യു , റിട്ട. സ്റ്റാഫ് പ്രതിനിധി ചന്ദ്രബാബു പി., എം.പി.ടി.എ. പ്രസിഡന്റ് രശ്മി കെ., കാര്‍്മല്‍ അലുംനി പ്രതിനിധി രഞ്ജിത് പോള്‍ ചുങ്കത്ത്, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ തരുണ്‍ പി എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്ത പിയാനോ കലാകാരന്‍ സ്റ്റീഫന്‍ ദേവസ്സിയും ആട്ടം കലാസമിതിയും സംയുക്തമായി ഒരുക്കുന്ന ഗംഭീരമായ സംഗീതകലാവിരുന്നോടു കൂടിയായിരിക്കും സമാപനത്തിന് കൊടിയിറങ്ങുന്നത്
പ്രസ്തുത ചടങ്ങിലേക്ക് .
പ്രവേശനം സൗജന്യമാണെന്ന്
ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ., മാനേജര്‍
ഫാ. ജോസ് താണിക്കല്‍ സി.എം.ഐ., പ്രിന്‍സിപ്പാള്‍
ലൈജു പി.ഐ., ചെയര്‍മാന്‍, പബ്ലിസിറ്റി കമ്മിറ്റി
അഡ്വ. പി.ഐ. മാത്യു, കണ്‍വീനര്‍, ഫിനാന്‍സ് കമ്മിറ്റി
അഡ്വ. കെ.എസ്. സുഗതന്‍, പി.ടി.ഡബ്ല്യു.എ. പ്രസിഡന്റ് ,രശ്മി കെ. എം.പി.ടി.എ. പ്രസിഡന്റ് എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.