Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി എസ് ഇ പ്ലസ് ടു, പത്താം ക്ലാസ്സ് പരീക്ഷഫലം: ദയാപുരം സ്ക്കൂളിന് വിജയഗാഥയിൽ വിണ്ടും ഉജ്ജ്വല വിജയതിളക്കം.

13 May 2024 19:09 IST

UNNICHEKKU .M

Share News :

മുക്കം: സി.ബി.എസ്.ഇ പ്ലസ് ടു, പത്താംക്ലാസ്സ് പരീക്ഷകളില്‍ തുടർച്ചയായി നൂറുശതമാന വിജയഗാഥ തീർത്ത് ഇക്കുറിയും ചാത്തമംഗലം ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിന് ഉജ്ജ്വല വിജയ നേട്ടം.  പ്ലസ് ടു പരീക്ഷയെഴുതിയ 112 വിദ്യാർത്ഥികളില്‍ 96 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 28 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 15 പേർ ഫസ്റ്റ് ക്ലാസ്സ് നേടി.  500-ല്‍ 488 (97.6%) മാർക്കോടെ സയന്‍സ് സ്ട്രീമിലെ ഫാത്വിമ ഹിബ സ്കൂള്‍ ടോപ്പറായി. കൊമേഴ്സ് സ്ട്രീമില്‍ നഈമ ജമാല്‍ (95.8%), ഹ്യുമാനിറ്റീസില്‍ ഫാത്വിമ സല്‍ഹ ഇ.കെ (91%) എന്നിവർ ഒന്നാമതെത്തി. സ്കൂളിലെ 27-ാം പ്ലസ് ടു ബാച്ചാണ് വിജയഗാഥനിലനിർത്തി വിദ്യാലയത്തിന് അഭിമാനനേട്ടം കൊയ്തത്.. 

പത്താംക്ലാസ്സ് പരീക്ഷയെഴുതിയ 134 വിദ്യാർത്ഥികളില്‍ 92 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 32 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 37 പേർ ഫസ്റ്റ് ക്ലാസ്സും 5 പേർ സെക്കന്‍റ് ക്ലാസ്സും കരസ്ഥമാക്കി.  500-ല്‍ 491(98.2%) മാർക്കോടെ ഹയ ഫാത്വിമ സ്കൂള്‍ ടോപ്പറായി.

481(96.2%) മാർക്കോടെ കെ.ടി നിത യാണ് രണ്ടാംസ്ഥാനം നേടിയത്.തുടർച്ചയായി 31-ാം ബാച്ചിനും നൂറുശതമാനം വിജയമെന്ന അതുല്യനേട്ടത്തിലാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ദയാപുരം ചെയർമാന്‍ ഡോ. എം.എം ബഷീർ, പാട്രണ്‍ സി.ടി അബ്ദുറഹിം എന്നിവർ അഭിനന്ദിച്ചു.

ചിത്രം: പ്ലസ്ടു വിദ്യാർത്ഥികൾ

Follow us on :

More in Related News