Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെൽകൃഷിയെ നെഞ്ചേറ്റി വിദ്യാർത്ഥികളുടെ ഞാറ് നടീൽ ഗ്രാമത്തിൻ്റെ ഉത്സവമായി.

20 Sep 2024 19:57 IST

UNNICHEKKU .M

Share News :


മുക്കം:നെൽകൃഷിയെ നെഞ്ചേറ്റി വിദ്യാർത്ഥികളുടെ ഞാറ് നടീൽ ഗ്രാമത്തിൻ്റെ കാർഷിക ഉത്സവമായി. 

 ചേന്ദമംഗല്ലൂർ അൽഇസ് ലാഹ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും..സ്കൂളിന്റെ മുൻവശത്ത് വിശാലമായി കിടക്കുന്ന പാടത്തെ അൻപത് സെന്റിൽ നെൽകൃഷിയിറക്കി. കൃഷിയുടെ നാട്ടറിവുകൾ മനസ്സിലാക്കിയാണ് നെൽപാടം- 24 എന്ന നെൽകൃഷി പ്രൊജക്റ്റിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വയലിലെ ചളിയിലിറങ്ങി ഞാറ് നട്ട് തുടക്കം കുറിച്ചത്. നാട്ടിലെ മുതിർന്ന കർഷകരുടെ ഉപദേശങ്ങളും അധ്യാപകരുടെ മാർഗ്ഗ നിർദ്ദേശങ്ങളും കേട്ടതിനുശേഷമാണ് വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം വയലിലേക്ക് ഇറങ്ങിയത്. പൂട്ടുകഴിഞ്ഞ പാടത്തെ ചെളിയിലിറങ്ങിയതും ഞാറുകെട്ടുകൾ ഓരോന്നോരോന്നായി ചെളിയിലേക്കാഴ്ത്തി നട്ടതുമെല്ലാം കുട്ടികൾക്ക് വളരെ രസകരവും, ആ വേഷകരമായ അനുഭവമായി.മണ്ണിന്റെ മണവും അധ്വാനത്തിന്റെ വിയർപ്പും നേരിട്ടറിഞ്ഞ സമയത്ത് വെയിലിന്റെ കാഠിന്യം അവർ മറന്നു പോയി.സ്കൂളിൽ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തങ്ങൾ സ്വയം കൃഷി ചെയ്ത വിളവുകൾ ഉൽപ്പെടുത്തുന്ന ഒരു ദീർഘകാല പ്രൊജക്റ്റിനാണ് വിദ്യാർത്ഥികൾ ഇവിടെ രൂപം കൊടുത്തിരിക്കുന്നത്. നെൽകൃഷി വിളവെടുപ്പിലൂടെ ലഭിക്കുന്ന അരി കഞ്ഞിയടക്കമുള്ള വിഭവങ്ങൾ ഒരുക്കാനും രക്ഷിതാക്കൾക്ക് ജൈവ നെല്ല് വിൽപ്പന നടത്താനും ലക്ഷ്യമിടുന്നുണ്ട്.

Follow us on :

More in Related News