Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര സ്‌കൂള്‍ നൂറാം വാര്‍ഷികം ആഘോഷിച്ചു

09 Apr 2024 15:54 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി സ്‌കൂള്‍  നൂറാം വാര്‍ഷികവും അധ്യാപകരക്ഷാകര്‍തൃ മാതൃ സംഗമവും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ.സനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ.സീജോ ഇരിമ്പന്‍ ശതാബ്ദി സ്മാരക സമര്‍പ്പണം നടത്തി .സ്‌കൂള്‍ മാനേജര്‍ ഫാ .ഷാജു പീറ്റര്‍ കാച്ചപ്പിള്ളി , പ്രധാനധ്യാപിക എം.എല്‍. റൈനി ,തോമസ് ഫ്രാങ്കഌന്‍ , പഞ്ചായത്തംഗം ലത ഷാജു , പി.ടി.എ പ്രസിഡന്റ് കെ.വി. പ്രീജോ തുടങ്ങിയവര്‍ സംസാരിച്ചു





Follow us on :

More in Related News