Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 15:31 IST
Share News :
കോഴിക്കോട് : 2025 ജനുവരി നാലിന്
കോഴിക്കോട്ട്
നടക്കുന്ന മെഗാ ക്രിസ്മസ്
പരിപാടിയായ ഫെലിക്സ് നതാലിസിന്റെ ലോഗോ പ്രകാശനം
കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
ലോക ചരിത്രത്തെ രണ്ടായി തിരിച്ച യേശുവിൻ്റെ ജനനം ലോകത്തിനൊന്നാകെയുള്ള ഉത്സവമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സന്ദേശം ലോക ജനതക്കൊന്നാകെ എത്തിക്കുവാൻ
ഫെലിക്സ് നതാലി സ് പോലുള്ള പരിപാടികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കോഴിക്കോട് ഫെറോന വികാരി ഫാ .ജെറോം ചിങ്ങംതറ ചടങ്ങിന് സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്സ് മീഡിയ ഡയറക്ട്ടർ ഫാ സൈമൺ പീറ്റർ ലോഗോയുടെ പ്രതീകാത്മക അർത്ഥം വിശദീകരിച്ചു.
ബിഷപ്പ് ഹൗസ് ചാൻസലർ ഫാ. സജീവ് വർഗീസ് അടക്കം വൈദികരും വിവിധ ഇടവകാ പ്രതിനിധികളും സന്നിഹിതരായിരുന്നു.
2025 ജനുവരി 4 നു
വൈകീട്ട് നാലുമണിക്ക് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്സ് നത്താലിസ്, ഇതിൻറെ ഭാഗമായി സിറ്റി സെൻ്റ് ജോസഫ് ദേവാലയത്തിൽ നിന്നും ആയിരത്തിലധികം ക്രിസ്മസ്
പാ പ്പാമാരുടെ അകമ്പടിയോടെ ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ വിവിധ ക്രിസ്മസ് പരിപാടികളുടെ നടക്കുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.