Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 17:07 IST
Share News :
മുക്കം ': കഴുത്തൂട്ടിപുറായ ഗവ. എല്‍ പി സ്‌കൂള്‍ 67-ാമത് വാര്‍ഷികാഘോഷം ' ദ ഷോർ വൈബ്സ് ' നാളെ ( വ്യാഴാഴ്ച്ച) രാവിലെ തുടങ്ങും. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഈ വിദ്യാലയത്തിന് ചരിത്രത്തിലാദ്യമായി ഈ അധ്യയന വര്‍ഷം മുക്കംഉപജില്ലഅറബികലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടവും പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര മേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും മറ്റു ഒട്ടനവധി സ്ഥാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. അലിഫ് ടാലന്റ് ടെസ്റ്റ് പരീക്ഷയിലെ ജില്ലാതല വിജയി ഈ വിദ്യാലയത്തിലെ കെ അര്‍ഷദാണ്.
ഈ ചരിത്ര വിജയങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായാണ് മൂന്ന് ദിവസങ്ങളിലായി വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ കലാവിഷ്‌കാരങ്ങള്‍ക്ക് പുറമെ കൊടിയത്തൂര്‍ പഞ്ചായത്തിലെ സ്‌കൂള്‍, പ്രീ- പ്രൈമറി , അംഗനവാടികളില്‍ നിന്നുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കൊടിയത്തൂര്‍ പഞ്ചായത്ത് തല പ്രീ-പ്രൈമറി ചിത്ര രചന കളറിംഗ് മത്സരവും ഉച്ചയ്ക്ക് 2 ന് പഞ്ചായത്ത് തല എല്‍ പി വിഭാഗം പ്രസംഗ മത്സരവും സ്‌കൂളിന്തൊട്ടത്തുള്ള 'കുഞ്ഞീര്യാച്ചി'ഹോംസ്റ്റേപൂന്തോട്ടത്തിലാണ് സംഘടിപ്പിക്കുക.
10ന് വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ 26 അംഗനവാടികളില്‍ നിന്നുള്ള അധ്യാപികമാരും രക്ഷിതാക്കളും (എ.എല്‍.എം.സി ) പങ്കെടുക്കുന്ന ഫുഡ് ഫെസ്റ്റ് പ്രത്യേകം തയാറാക്കിയ നഗരിയില്‍ നടക്കും. തുടര്‍ന്ന് വൈകീട്ട് 6 മണി മുതല്‍ കെ.ജി വിഭാഗം, സമീപത്തെ അംഗനവാടികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.
11 ത് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഹാളില്‍ പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം നടത്തും. തുടര്‍ന്ന് വൈകീട്ട് 4 മണിക്ക് പഠനോത്സവത്തിന്റെ ഭാഗമായ എക്‌സിബിഷന്‍, പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ,സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ജില്ലാ തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ എസ് കെ എ യു പി സ്‌കൂളിലെ ഒപ്പന , നാട്ടുകാരുടെ ഗാനമേള തുടങ്ങിയ നടക്കും. ഒപ്പം പ്രതിഭാദരം, സമ്മാനദാനം, സപ്ലിമെന്റ് പ്രകാശനം,ഒരുമ ദുബൈ സ്‌പോണ്‍സര്‍ ചെയ്ത ആധുനിക ലൈബ്രറിയുടെയും ഖത്തര്‍ പ്രവാസി കൂട്ടായ്മയുടെ ഡിജിറ്റല്‍ ക്ലാസ് മുറികളുടെയും പദ്ധതി പ്രഖ്യാപനം, ഡിജിറ്റല്‍ റിപ്പോര്‍ട്ട് തുടങ്ങിയവയും നടക്കും. സാംസ്‌കാരിക സമ്മേളനം തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്ഉദ്ഘാടനംചെയ്യും.കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍,13-ാം വാര്‍ഡ് മെമ്പര്‍ കെ ജി സീനത്ത്, സി ടി സി അബ്ദുല്ല,എ ഇ ഒ ടി ദീപ്തി, മാവൂര്‍ ബിപിസി ജോസഫ് തോമസ്, എന്‍ അലി അബ്ദുല്ല, മജീദ് മൂലത്ത്, കെ.എം അബദുറഹിമാന്‍ ഹാജി, ഷരീഫ് അമ്പലക്കണ്ടി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, ദാസന്‍ കൊടിയത്തൂര്‍, ഡോ. കാവില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.