Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികള്‍ക്ക് ജനമൈത്രി പൊലീസിന്റെ അനുമോദനം

28 May 2024 17:31 IST

ENLIGHT REPORTER KODAKARA

Share News :



 കൊടകര: വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1195 മാര്‍ക്ക് നേടി വിജയിച്ച ചാലക്കുടി സി.കെ.എം എന്‍.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥിയും ഒമ്പതുങ്ങല്‍ ഊട്ടോലി സജില്‍കുമാര്‍-രജനി ദമ്പതികളുടെ മകന്‍ നിര്‍മല്‍, പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1195 മാര്‍്ക്ക് നേടിയ പുതുക്കാട് സെന്‍ര് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ഥിയും മുരിക്കുങ്ങല്‍ തെങ്ങും തറയില്‍ സജീവന്‍-സുനിത സജീവന്‍ ദമ്പതികളുടെ മകളുമായ വൈഷ്ണവി, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍്ക്ക് നേടിയ കോടാലി എസ്.എന്‍.വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും കോടാലി കരോടന്‍ വീട്ടില്‍ ബാബു-രഞ്ജിനി ദമ്പതികളുടെ മകളുമായ കീര്‍ത്തന എന്നിവരെയാണ് വീട്ടിലെത്തി അനുമോദിച്ചത്. വെള്ളിക്കുളങ്ങര ഐ.എസ്.എച്ച്.ഒ എം.സുജാതന്‍പിള്ള , എസ്.ഐ എം.അഫ്‌സല്‍ ജില്ല സീനിയര്‍ ജിയോളജിസ്റ്റ് ഡോ.എ.കെ.മനോജ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ജനമൈത്രി സമിതി അംഗം സുരേഷ്‌കടുപ്പശേരിക്കാരന്‍, യു.എം.സുനില്‍കുമാര്‍,സബീര്‍, ടി.വി.സിജു എന്നിവര്‍ സംബന്ധിച്ചു.  

Follow us on :

More in Related News