Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 16:34 IST
Share News :
അറിയിപ്പ്
ഇന്ത്യയിലെ വിവിധ കേന്ദ്ര സർവകലാശാലകൾ വിദ്യാർത്ഥികളുടെ ഭാവി രൂപീകരണത്തിൽ വഹിക്കുന്ന പങ്ക് വലുതാണ്. അത്തരം പഠന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവും അനുഭവങ്ങളും ഒരോ വിദ്യാർത്ഥിയെയും നാളെയുടെ പൗരന്മാരായി മാറ്റുന്നതിൽ പങ്കുവഹിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ നിന്നും ഇത്തരം വലിയ യൂണിവേഴ്സിറ്റികളിലേക്കും ക്യാമ്പസുകളിലേക്കും എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെ ചുരുക്കമാണ്. കൃത്യമായ അറിവും ധാരണയും ഇല്ലാത്തതും, ഉയർന്ന പഠന ചിലവാണ് എന്നുള്ള തെറ്റിദ്ധാരണയും തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. യഥാർത്ഥത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ,പഠനാന്തരീക്ഷം മുതലായവ വളരെ മികച്ചതും പഠന ചിലവ് വളരെ കുറവുമാണ്.
പ്രസ്തുത സാഹചര്യം കണക്കിലെടുത്തുകൊണ്ട്, കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ നിലവിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിൽ
പ്രവേശനം നേടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള
RAMP UP പദ്ധതിക്ക് കീഴിൽ 'MISSION CENTRAL UNIVERSITY' ക്ക് തുടക്കം കുറിയ്ക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി മുൻസിപ്പാലിറ്റിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും CUET പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി
പഠനപരിശീലനവും, എക്സാം രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിക്കുകയാണ്.
CUET പരീക്ഷയെ കുറിച്ച് കൂടുതൽ അറിയാനും സൗജന്യ പരീക്ഷ പരിശീലനത്തിനും.താൽപര്യമുള്ളവർ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ പ്രവേശിക്കുക.
https://chat.whatsapp.com/HWy9keUAXWuJ2x7m5i3yth
NB: ലിങ്ക് Active (നീല നിറം)
ആയില്ലെങ്കിൽ മെസ്സേജ് Copy & Paste ചെയ്യുക.
Follow us on :
Tags:
More in Related News
Please select your location.