Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 19:15 IST
Share News :
ചാവക്കാട്:തിരുവത്ര കുഞ്ചേരി ജിഎംഎൽപി സ്കൂൾ 97-ാം വാർഷിക ആഘോഷവും,അദ്ധ്യാപക രക്ഷാകർതൃ ദിനവും,പിഎം പോഷൻ പ്രൊജക്റ്റ് കിച്ചൺ കം സ്റ്റോർ കെട്ടിടോദ്ഘാടനവും എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന രണദിവെ അവാർഡ് വിതരണവും,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ സമ്മാനദാനവും നിർവഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക കെ.ബി.ബേബി ടീച്ചർ സ്വാഗതവും,പിടിഎ പ്രസിഡന്റ് ഷാഹിന ഷെജീർ നന്ദിയും പറഞ്ഞു.ആർ.ടി,എ.ഗഫൂർ,കെ.ആർ.ആനന്ദൻ,എം.എ.ധർമ്മപാലൻ,എ.കെ.അബ്ദുൾ ഖാദർ,സലിം എളയാടത്ത്,ആർ.കെ.ഷാഫി,എൻ.കെ.രമേശൻ,ആർ.വി.അബ്ദുൾ റഹ്മാൻ,സുമ ഗംഗാധരൻ,ശബീന,സി.എസ്.ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി എൻ.എ.ഹസീന റിപ്പോർട്ട് അവതരിപ്പിച്ചു.സാമൂഹ്യ പ്രതിബദ്ധതയുള്ള മാതൃക വിദ്യാർത്ഥികൾക്ക് പണ്ടിരിക്കൽ നാരായണൻ,പണ്ടിരിക്കൽ ലക്ഷ്മി എന്നിവരുടെ സ്മരണാർത്ഥം പി.എൻ.ബാബുരാജൻ ഏർപ്പെടുത്തിയ 5,000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും കൂടാതെ സുരേഷ് മാസ്റ്റർ എൻഡോവ്മെൻ്റ്, ഷെല്ലി എൻഡോവ്മെൻ്റ്, കാഞ്ഞിര പറമ്പിൽ കുഞ്ഞമ്മു എൻഡോവ്മെൻ്റ്,ടി.എം.മമ്മദ് ഹാജി എൻഡോവ്മെൻ്റ് ,റിട്ടയർ ചെയ്ത പി.കെ.ലീന ടീച്ചർ,ടി.വി.ലിസി ടീച്ചർ,എൻ.ജെ.ലിസി ടീച്ചർ,പി.സതിദേവി ടീച്ചർ എന്നിവർ ഏർപ്പെടുത്തിയ അവാർഡുകളും ക്രൂ ക്രാഫ്റ്റ് ക്ലബ് ദുബായ് നൽകുന്ന അക്കാഡമിക്,എക്സലന്സി അവാർഡും, ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ വെൽഫെയർ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡും,എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥിക്കും അവാർഡുകൾ വിതരണം ചെയ്ത് അനുമോദിച്ചു.തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.