Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 18:55 IST
Share News :
മുക്കം : ' പരീക്ഷയെ എങ്ങനെ നേരിടാം' എന്ന ശീർഷകത്തിൽ മണാശ്ശേരി എം കെ എച്ച് എം എം ഒ ഹൈസ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച ശില്പശാല സംഘടിപ്പിച്ചു.മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡണ്ട് വി മരക്കാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി പി മൻസൂറലി അധ്യക്ഷത വഹിച്ചു. ട്രെയിനർ ഹമീദ് ചൂലൂർ ക്ലാസിന് നേതൃത്വം നൽകി. ജില്ലാ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പിടിഎ പ്രസിഡണ്ട് മൻസൂർ കൊടിയത്തൂർ നൽകി.വിജയോത്സവം കൺവീനർ കെ എം എ റഷീദ്,പി മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ ദാരിമി ,സാദിഖ് കെ സി,എ കെ ജൈഫർ,റഫീഖ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.