Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ സര്‍ഗം 2025 കലാമേളക്ക് തുടക്കമായി

21 Feb 2025 22:17 IST

Kodakareeyam Reporter

Share News :


കൊടകര:  സഹൃദയ എന്‍ജനിയറിംഗ് കോളജില്‍ രണ്ടുദിവസം നീളുന്ന കലാമേള -സര്‍ഗം 2025 - തുടങ്ങി. സിനിമ -മിമിക്രി താരം കലാഭവന്‍ ജോഷി ഉദ്ഘാടനം ചെയ്തു. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള , ആര്‍ട്‌സ് ഫാക്കല്‍റ്റി ഇന്‍ചാര്‍ജ് കെ.കെ.മേഘ ,കോളജ് ചെയര്‍മാന്‍ എം.മഹേഷ്,  ജോയിന്റ് ആര്‍ട്‌സ് സെക്രട്ടറി ആല്‍ഡ്രിന്‍ സോജന്‍ , മുന്‍ വര്‍ഷത്തെ കലാതിലകം എ.എ.അമൃത എന്നിവര്‍ പ്രസംഗിച്ചു. കലാമേള ശനിയാഴ്ച സമാപിക്കും.


Follow us on :

More in Related News