Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസോസിയേഷൻ എക്സലൻസ് അവാർഡ് 2024

20 Jul 2024 19:53 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഏന്തയാർ: കോട്ടയം ജില്ല ജ്യോഗ്രഫി അസോസിയേഷൻ എക്സലൻസ് അവാർഡ് 2024 ൻ്റെ ഉദ്ഘാടനം പാല മുൻസിപ്പൽ ചെയർമാൻ ഷാജി.വി തുരുത്തൻ നിർവഹിച്ചു, ജ്യോഗ്രഫിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിച്ചു. അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി വിദ്യ പി നായർ സ്വാഗതം പറഞ്ഞു. അസോസിയേഷൻ പ്രസിഡൻ്റ് സുരേഷ് കെ വി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ, കൗൺസിലർ ബിജി ജോജോ, പി ടി എ പ്രസിഡൻ്റ് പി എൻ സുഭാഷ്, ബിനോയ് വി വി , അബ്ദുൾ ഹാരിസ് എന്നിവർ സംസാരിച്ചു.

 നാലു വർഷ ബിരുദ കോഴ്സുകളെ കുറിച്ച് പന്തളം എൻ എസ് എസ് കോളേജ് ജ്യോഗ്രഫി ഡിപ്പാർട്ട്മെൻ്റ് മേധാവി അമ്പിളി പി ആർ ക്ലാസ് നയിച്ചു. ജില്ല ട്രഷറർ പ്രിജു പി ആർ നന്ദി പറഞ്ഞു


Follow us on :

More in Related News