Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 07:30 IST
Share News :
കോഴിക്കോട്
അധ്യാപക സംഘടനയാ
യ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെഎസ്‌ടിഎ) 34ാം സംസ്ഥാന സമ്മേളനം 14, 15, 16 തീയതികളിൽ കോഴിക്കോട്ട് നടക്കും
.
ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിലെ കെ ബാലകൃഷ്‌ണൻ നമ്പ്യാർ നഗറിലാണ് പ്രതിനിധി സമ്മേളനം. ‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക’ എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവെക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ സംബന്ധിക്കും. വിവിധ ജില്ലകളിൽനിന്നായി 750 പ്രതിനിധികൾ മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം വൈസ് ചെയർമാൻ എ പ്രദീപ്‌കുമാറും കെ എസ് .ടി .എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നീസ, പ്രസിഡന്റ് ഡി സുധീഷ് എന്നിവർ അറിയിച്ചു.
വെള്ളിയാഴ്‌ച രാവിലെ 9.30ന് വിദ്യാഭ്യാസ വിചക്ഷണൻ ഡോ. രാം പുനിയാനി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പ്രസിഡന്റ് ഡി സുധീഷ് സംഘടനാ റിപ്പോർട്ടും ജനറൽ സെക്രട്ടറി കെ ബദറുന്നീസ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി കെ എ ഷാഫി വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം പൊതുചർച്ച ആരംഭിക്കും. വൈകീട്ട് അഞ്ചിന് സാമ്പത്തിക രംഗത്തെക്കുറിച്ച് നടക്കുന്ന പ്രഭാഷണം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.
ശനിയാഴ്‌ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. 9.30ന് എം സ്വരാജ് അഭിവാദ്യം ചെയ്യും. പകൽ 11 ന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ടീച്ചേഴ്‌സ് ബ്രിഗേഡ് ലോഞ്ചിങ്ങും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി എ കെ ശശീന്ദ്രൻ സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള പ്രകടനം വൈകീട്ട് നാലിന് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽനിന്ന് ആരംഭിക്കും.
ഞായറാഴ്‌ച രാവിലെ എട്ടിന് പുതിയ കൗൺസിലിനെ തെരഞ്ഞെടുക്കും. പകൽ 11ന് സാംസ്‌കാരിക സമ്മേളനവും അധ്യാപക ലോകം അവാർഡ് ദാനവും മുൻ മന്ത്രി സി രവീന്ദ്രനാഥ് നിർവഹിക്കും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. 12 ന് മന്ത്രി വി ശിവൻകുട്ടി പ്രഭാഷണം നടത്തും. പകൽ 2.30ന് യാത്രയയപ്പ് സമ്മേളനത്തോടെ സമ്മേളന നടപടികൾ സമാപിക്കും. യാത്രയയപ്പ് സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ വി പി രാജീവൻ, പി എസ് സ്‌മിജ, കെ ഷാജിമ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി സതീശൻ, വി പി മനോജ്, ജനറൽ കൺവീനർ ആർ എം രാജൻ, എൻ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.