Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ് പരീക്ഷയില്‍ ശ്രീരാമിന് 123ാം റാങ്ക്

05 Jun 2024 20:53 IST

Enlight Media

Share News :

കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ കോഴിക്കോട് കുതിരവട്ടം സ്വദേശി വി. ശ്രീരാമിന് 123ാം റാങ്ക്. ദുബായില്‍ ഫിനാന്‍സ് മാനേജറായ വിശ്വനാഥന്റെയും പഞ്ചാബ് നാഷനല്‍ ബാങ്ക് മീഞ്ചന്ത ബ്രാഞ്ച് മാനേജര്‍ ശാന്തിയുടെയും മകനാണ്. പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കോഴിക്കോട് ബ്രാഞ്ചിലെ വിദ്യാര്‍ഥിയാണ്. 715 ആണ് ശ്രീരാമിന്റെ സ്‌കോര്‍. ആകാശിലെ അധ്യാപകര്‍ നല്‍കിയ പിന്തുണ വിജയത്തില്‍ നിര്‍ണായകമായെന്ന് ശ്രീരാം പറഞ്ഞു. ശ്രീരാമിനെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. ആകാശ് ബ്രാഞ്ച് മേധാവി വിനായക് മോഹന്‍, ഏരിയ സെയില്‍സ് മേധാവി കെ. സംഷീര്‍, അക്കാദമിക് മേധാവി എല്‍. ദിവ്യ, അധ്യാപകരായ ലെജിന്‍ പി., ഷിജു ഇ., ചൈത്ര എം., മിര്‍ഷാദ് പി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗോളതലത്തില്‍ ഏറ്റവും കഠിനമായ കണക്കാക്കുന്ന പ്രവേശന പരീക്ഷകളിലൊന്നാണ് നീറ്റ്. 20 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് 2024ല്‍ നീറ്റ് പരീക്ഷ എഴുതിയത്. അവരുടെ മികച്ച നേട്ടം കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിനും ഒപ്പം മാതാപിതാക്കളുടെ പിന്തുണയുടേത് കൂടിയാണെന്നും ചീഫ് അക്കാദമിക് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ 123-ാം റാങ്ക് നേടിയ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി വി. ശ്രീരാം കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നു

Follow us on :

More in Related News