Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിരത്തോളം വിദ്യാർഥികൾ ............മിഷിൻ്റെ എമ്പതിക്ക് പ്രൗഢോജ്ജ്വല തുടക്കം

15 Nov 2025 14:28 IST

Fardis AV

Share News :

'മിഷ്‌' (മലബാർ ഇനീഷ്യേറ്റീവ്‌ ഫോർ സോഷ്യൽ ഹാർമണി) യുടെ 

 'എമ്പതി' - EMPATHY- ക്ക് തുടക്കമായി. 'ഞങ്ങളുമുണ്ട്‌ നിങ്ങളോടൊപ്പം' എന്ന മുദ്രാവാക്യത്തിൽ ആസൂത്രണം ചെയ്തതാണ് പ്രോഗ്രാം. തുടക്കമായിക്കൊണ്ട്

പ്രമുഖ ട്രയിനർ ഡോ പി പി വിജയൻ ആദ്യ ക്ലാസ്സെടുത്തതോടെയാണ് പരിപാടിക്ക് ഔപചാരികമായി തുടക്കമായത്. ശേഷം ജോജോ കാഞ്ഞിരക്കാടൻ ക്ലാസെടുത്തു.

ഇനി ഡോ എൻ പി ഹാഫിസ്‌ മുഹമ്മദ്‌, ഷാജി കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നതാണ്.

കോഴിക്കോട്‌ കോർപറേഷൻ പരിധിയിലുള്ള പ്ലസ്‌ 1, പ്ലസ്‌ 2 വിദ്യാർത്ഥികൾക്ക്‌ അവരുടെ വ്യക്തി വികാസം, പOന മികവ്‌, സാമൂഹ്യപ്രതിബദ്ധത തുടങ്ങി അവരെ നന്മയിലേക്കും മികവിലേക്കും നയിക്കുന്ന വിധത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ വിഷയങ്ങളിലാണ് ഇന്ന് വൈകുന്നേരം വരെ നീണ്ടു നില്ക്കുന്ന

പരിപാടിയിൽ ബോധവല്ക്കരണ ക്ലാസുകൾ നല്കുന്നത്.

 . വിദ്യാർത്ഥികൾക്കായുള്ള ഈയൊരു സംരംഭം പിന്നീട്‌ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസത്തോടെയാൺ 'മിഷ്‌' ഇതിനു രൂപം നൽകിയത്‌.

 പൂർണ്ണമായും സൗജന്യമായ പരിപാടിയിൽ ആയിരത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.  


ഫോട്ടോകൾ: 

*ആർ. ജയന്ത് കുമാർ*


Follow us on :

More in Related News