Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹഗിരി ഹോളി ചൈൽഡ് കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ "ഗ്ലീം 2024 "

22 Jun 2024 17:24 IST

WILSON MECHERY

Share News :

മാള:

സ്നേഹഗിരി ഹോളി ചൈൽഡ് കോൺവെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പി.ടി.എ ജനറൽബോഡി യോഗം "ഗ്ലീം 2024 " ബിനു കാളിയാടന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി . പ്രസ്തുത ചടങ്ങിൽ കെ ജി വിഭാഗം ഹെഡ്‌മിസ്ട്രസ് . സിസ്റ്റർ പ്രിയ സ്വാഗതം ആശംസിച്ചു . മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖാഷാന്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മോട്ടിവേഷണൽ ട്രെയിനറായ . ആർ. വിജയകുമാർ രക്ഷിതാക്കൾക്ക് പാരന്റിങ്ങി നെ കുറിച്ചുളള ബോധവൽക്കരണക്ലാസ്സ് നടത്തി. സ്റ്റാഫ് പ്രതിനിധി . ഷിനി സെബി 2023-24 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു . പ്രിൻസിപ്പാൾ സി. ഫ്ലോറൻസ്, സ്കൂൾ മാനേജർ സിസ്റ്റർ. ദീപ്തി എന്നിവരുടെ സാന്നിദ്ധ്യം വേദിയെ ധന്യമാക്കി. റിൻസി ടീച്ചറുടെ നന്ദിപ്രകാശനത്തോടുകൂടി യോഗം അവസാനിച്ചു.

Follow us on :

More in Related News