Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശനോത്സവം ആഘോഷമാക്കി മണത്തല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ

03 Jun 2024 21:58 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപിക സീനത്ത് ടീച്ചർ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,സഫൂറ,ജോഷി മാസ്റ്റർ,ധ്വനി ടീച്ചർ എന്നിവർ ആശംസകളും,പ്രിൻസിപ്പാൾ സുഭാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.


Follow us on :

More in Related News