Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 18:09 IST
Share News :
മേപ്പയ്യൂർ: സമകാലീന വിദ്യാദ്യാസപ്രക്രിയയിൽ വിദ്യാർത്ഥികളെ കേൾക്കുവാനുള്ള സവിശേഷ നൈപുണി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ശിൽപ്പശാല സംഘടിപ്പിച്ചു. സ്കൂൾ അക്കാദമിക് കൗൺസിലിൻ്റെയും, സൗഹൃദ ക്ലബിൻ്റെയും നേതൃത്വത്തിൽ തണൽ കമ്യൂണിറ്റി സൈക്യാട്രി ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഹാപ്പി സ്കൂൾ ഓഫ് ഗ്രേറ്റ് നാഷൻ ബിൽഡേർസ് ( മഹത്തായ രാജ്യ നിർമ്മാണത്തിനായുള്ള സന്തോഷപ്രദമായ സ്കൂൾ കാമ്പസ്) എന്ന പദ്ധതിയിലൂടെ അദ്ധ്യാപകർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചത്. തിരക്ക് പിടിച്ച അധ്യയന/ അദ്ധ്യാപന പ്രവർത്തനങ്ങൾക്കിടയിൽ വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, പൊതു സമൂഹത്തെയും സഹപ്രവർത്തകരെയും കേൾക്കുവാനുള്ള നൈപുണി അത്യാവശ്യമായി ആർജിക്കേണ്ടതുണ്ടെന്ന് ശിൽപശാല വിലയിരുത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കുമായി ശിൽപ്പശാലകൾ സംഘടിപ്പിക്കും.
സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ.എം.പി. ലുക്മാൻ ഷാ, സൈക്യാട്രിക്ക് സോഷ്യൽ വർകർ പ്രാക്ടീഷണേർസ് ആയ മുഹമ്മദ് റഫീഖ്, അനു.കെ. ദാസ് എന്നിവർ ക്ലാസുകൾ നയിച്ചു.
എസ്.എം.സി ചെയർമാൻ വി. മുജീബ്, പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.ജയന്തി,
പ്രിൻസിപ്പൽ എം. സക്കീർ ,ഡോ. ഇസ്മയിൽ മരിതേരി, എ. സുബാഷ് കുമാർ, എം.സിനി,അബ്ദുൾ സമദ്, ബി.എസ്.ജെൻസി , ദിനേശ് പാഞ്ചേരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.