Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റേറ്റ് ടീച്ചേഴ്സ് ആർട്സ് ഫെസ്റ്റിന് തുടക്കം; ആദ്യദിനത്തിൽ വടകര മുന്നിൽ,ചീമേനിയും കൊടുങ്ങലൂരും തൊട്ടടുത്ത്

27 Dec 2025 07:56 IST

Fardis AV

Share News :



കോഴിക്കോട് :

കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസോറി ടി.ടി.സി ആൻ്റ്

 പ്രീ പ്രൈമറി ടി.ടി.സി വിദ്യാർത്ഥിനികളുടെ സംസ്ഥാന കലോത്സവം - ആർട്സ് ഫെസ്റ്റി-ൻ്റെ ആദ്യദിനം പിന്നിട്ടപ്പോൾ  21 0 പോയിൻ്റുമായി   വടകര വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനത്ത്.

 190 പോയിൻ്റുമായി   ചീമേനി വിദ്യാഭ്യാസ ജില്ല രണ്ടാം സ്ഥാനത്തും  160 പോയിൻ്റുമായി കൊടുങ്ങലൂർ വിദ്യാഭ്യാസ ജില്ലാ മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്ത് 100 പോയിൻ്റുമായി  നീലേശ്വരം വിദ്യാഭ്യാസ ജില്ലയുമാണ്.

രണ്ടുദിനങ്ങളിലായി നടക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടനം 

പ്രശസ്ത സിനിമാതാരം ഷാജൂ ശ്രീധരൻ നിർവഹിച്ചു.

നമ്മുടെ മക്കളെ ഡോക്ടറോ, എഞ്ചിനീയറോ ആക്കുന്നതിന് പകരം ഒരു നല്ല മനുഷ്യനായിയെങ്കിലും വളർത്തിയെടുക്കുവാൻ വിദ്യാഭ്യാസത്തിനു കഴിയുന്നുവോ എന്നിടത്താണ് നമ്മുടെ വർത്തമാനകാലം എത്തി നില്ക്കുന്നതെന്നും ഇത്തരം സാഹചര്യത്തിലാണ് കലയടക്കമുള്ളവയുടെ പ്രസക്തിക്ക് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രാധാന്യം കൈവരുന്നതെന്നും ഷാജൂ ശ്രീധരൻ 

പറഞ്ഞു.

മൊബൈലും ഇൻ്റർനെറ്റും വാഴുന്ന ഒരു കാലത്ത് നല്ല വിദ്യാർത്ഥികളെ എങ്ങനെ വളർത്തിയെടുക്കുവാൻ സാധിക്കുന്നുവെന്ന വെല്ലുവിളിയാണ് അധ്യാപകരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ 

കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ കെ. സതീശൻ അധ്യക്ഷത വഹിച്ചു.

കൗൺസിൽ മുഖ്യ രക്ഷാധികാരി എം.എ ജോൺസൺ, കോ ഓർഡിനേറ്റർ എം.ആർ രജിത എന്നിവർ ആശംസകളർപ്പിച്ചു.

കേരള എഡ്യുക്കേഷൻ കൗൺസിൽ ചെയർമാൻ പ്രതാപ് മൊണാലിസ സ്വാഗതവും കൺവീനർ കെ.ബി മദൻലാൽ നന്ദിയും പറഞ്ഞു.

തളി ജൂബിലി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന ആർട്സ് ഫെസ്റ്റിലെ ആദ്യ ദിനത്തിൽ നാലു വേദികളിലായി ലളിത ഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കഥാരചന, കവിതാരചന, ചിത്ര രചന, അധ്യാപനം, സംഘഗാനം, നാടൻ പാട്ട്, നാടോടി നൃത്തം, സംഘ നൃത്തം എന്നീ മത്സരങ്ങൾ പൂർത്തിയായി. 

ഇന്ന് (27) ന് ഭരതനാട്യം, തിരുവാതിര, ഒപ്പന യടക്കമുള്ള മത്സരങ്ങളും അരങ്ങേറും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ താരം നാദിറ മെഹ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കും.


Foto caption:

കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസോറി ടി.ടി.സി ആൻ്റ്

 പ്രീ പ്രൈമറി ടി.ടി.സി വിദ്യാർത്ഥിനികളുടെ സംസ്ഥാന കലോത്സവം - ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത സിനിമാ താരം ഷാജൂ ശ്രീധർ സംസാരിക്കുന്നു.


2). ആർട്സ് ഫെസ്റ്റിൽ നടന്ന നാടോടി നൃത്തം മത്സരത്തിൽ നിന്ന്

Follow us on :

More in Related News