Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2026 19:38 IST
Share News :
ചാവക്കാട്:എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138 -ആം സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക എം.സന്ധ്യ,അധ്യാപകരായ പി.ഷീജ,കെ.എസ്.ലിജി എന്നിവരുടെ യാത്രയയപ്പും നഴ്‌സറി കലോത്സവവും കലാസന്ധ്യയും ശനിയാഴ്ച്ച രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ഉദ്ഘാടനം നിർവഹിക്കും.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ഫോട്ടോ അനാച്ഛാദനം നിർവഹിക്കും.റിട്ടയർമെന്റ് ഉപഹാര സമർപ്പണം സ്കൂൾ മാനേജർ എം.യു.ഉണ്ണികൃഷ്ണൻ നിർവഹിക്കും.വിദ്യാർത്ഥികൾക്കുള്ള പുരസ്കാര സമർപ്പണം ചാവക്കാട് ഡിഇഒ ടി രാധ നിർവഹിക്കും.ചടങ്ങിൽ കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി,സിനിമ,ടെലിവിഷൻ താരം ബിനു അടിമാലി എന്നിവർ മുഖ്യാതിഥികളാകും.ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത് കുമാർ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം,പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ,ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ,ഒഎസ്എ രക്ഷാധികാരി സി.എച്ച്.റഷീദ്,പ്രസിഡന്റ് ഡോ.പി.വി.മധുസൂദനൻ എന്നിവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടായിരിക്കും.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ,പിടിഎ പ്രതിനിധികൾ,രക്ഷിതാക്കൾ,അദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ എം.ഡി.ഷീബ,സ്റ്റാഫ് സെക്രട്ടറി സുനീഷ് കെ.തോമസ്,ജനറൽ കൺവീനർ എൻ.വി.വിനി എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.